എത്ര കളിച്ചാലും ബാലന്‍ ദി ഓര്‍ ഞങ്ങള്‍ക്ക് തരില്ല, ആഫ്രിക്കന്‍ താരങ്ങളോടുള്ള വിവേചനം മാറ്റണം; തുറന്നടിച്ച് ലിവര്‍പൂള്‍ താരം

ഈ ജയങ്ങളൊന്നും, ബാലന്‍ ദി ഓര്‍ 2019 സ്റ്റാന്‍ഡിങ്ങില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് മനേ പറയുന്നത്
എത്ര കളിച്ചാലും ബാലന്‍ ദി ഓര്‍ ഞങ്ങള്‍ക്ക് തരില്ല, ആഫ്രിക്കന്‍ താരങ്ങളോടുള്ള വിവേചനം മാറ്റണം; തുറന്നടിച്ച് ലിവര്‍പൂള്‍ താരം

ബാലന്‍ ദി ഓര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നതില്‍ ആഫ്രിക്കന്‍ കളിക്കാരോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണവുമായി ലിവര്‍പൂള്‍ മുന്നേറ്റ നിര താരം സാദിയോ മനേ. യൂറോപ്യന്‍, സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കളിക്കാരെ പരിഗണിക്കുന്ന അതേ പ്രാധാന്യത്തോടെ ആഫ്രിക്കന്‍ താരങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് മനേയുടെ വിമര്‍ശനം. 

2018-19 ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂളിന് വേണ്ടി ജയിച്ച മനേ മറ്റൊരു കിരീട നേട്ടത്തിന്റെ കൂടി വക്കിലാണ്. 2019 അഫ്‌കോണ്‍ ഫൈനലില്‍ അള്‍ജീരിയയ്‌ക്കെതിരെ സെനഗലിനെ ജയിപ്പിച്ചു കയറ്റിയാല്‍ മറ്റൊരു കിരീട നേട്ടം കൂടി മനേയ്ക്ക് ആഘോഷിക്കാം. എന്നാല്‍, ഈ ജയങ്ങളൊന്നും, ബാലന്‍ ദി ഓര്‍ 2019 സ്റ്റാന്‍ഡിങ്ങില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് മനേ പറയുന്നത്. 

കോപ്പ അമേരിക്ക, യൂറോ കിരീടങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം അഫ്‌കോണിന് ലഭിക്കില്ല. അതേ പരിഗണന ലഭിക്കുന്നില്ല എന്നത് ശരിയല്ല. അത് നാണക്കേടാണ്. എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ് ഈ രീതി അവസാനിപ്പിക്കണം, മാനേ പറയുന്നു. 

ലിവര്‍പൂളിന്റെ തന്നെ മുഹമ്മദ് സല, വാന്‍ ഡിജിക്, ആലിസണ്‍ ബെക്കര്‍ എന്നിവരും മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം 2019 ബാലന്‍ ദി ഓര്‍ പോരില്‍ മുന്‍പിലുണ്ട്. വാന്‍ ഡിജിക് യുവേഫ നേഷന്‍സ് ലീഗില്‍ നെതര്‍ലാന്‍ഡ്‌സിനെ റണ്ണേഴ്‌സപ്പാക്കിയപ്പോള്‍, ആലിസണ്‍ കോപ്പ അമേരിക്കയും, ക്രിസ്റ്റ്യാനോ യുവേഫ നേഷന്‍സ് ലീഗും ജയിച്ച് നില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com