ഉടന്‍ വിരമിക്കാന്‍ ധോനി ഉദ്ദേശിക്കുന്നില്ല, വെളിപ്പെടുത്തലുമായി ധോനിയുടെ സുഹൃത്ത്‌

വിരമിക്കല്‍ മുറവിളി ധോനിക്ക് ചുറ്റും ശക്തമായി നില്‍ക്കവെയാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
ഉടന്‍ വിരമിക്കാന്‍ ധോനി ഉദ്ദേശിക്കുന്നില്ല, വെളിപ്പെടുത്തലുമായി ധോനിയുടെ സുഹൃത്ത്‌

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഇപ്പോള്‍ വിരമിക്കാന്‍ ധോനി ഉദ്ദേശിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി ധോനിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡേ. വിരമിക്കല്‍ മുറവിളി ധോനിക്ക് ചുറ്റും ശക്തമായി നില്‍ക്കവെയാണ് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. 

അടുത്തെങ്ങും വിരമിക്കാനുള്ള പദ്ധതി ധോനിക്കില്ല. ധോനിയെ പോലെ മഹാനായ ഒരു കളിക്കാരന്റെ ഭാവിയെ കുറിച്ച് ഇങ്ങനെ അഭ്യൂഹങ്ങള്‍ പരത്തുന്നത് നിര്‍ഭാഗ്യകരമാണ് എന്നും അരുണ്‍ പാണ്ഡേ പറഞ്ഞു. വിന്‍ഡിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ് ധോനിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. 

വിന്‍ഡിസ് പര്യടനത്തിനുള്ള ടീമില്‍ ധോനിയുടെ പേര് ഉള്‍പ്പെടാന്‍ ഇടയില്ല. ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ധോനിയുടെ കാര്യത്തിലും സെലക്ടര്‍മാര്‍ വ്യക്തത വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ചില്ലെങ്കിലും ധോനി ടീമിന്റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായിരിക്കില്ല എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. 

അതിനിടെ, ധോനിയെ ഇന്ത്യയുടെ പതിനഞ്ചംഗ സംഘത്തില്‍ ഉള്‍പ്പെടുത്തും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ധോനി പെട്ടെന്ന് ടീമില്‍ നിന്ന് പോവുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നും, റിഷഭ് പന്ത് പോലെയുള്ള താരങ്ങളെ പ്രാപ്തമാക്കിയെടുക്കാന്‍ ധോനി ടീമിനൊപ്പം ഉണ്ടാവണം എന്നുമാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍ എന്നും റിപ്പോര്‍ട്ട് ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com