ഫൈനലില്‍ വീണ്ടും സിന്ധു വീണു; ഇന്തോനേഷ്യന്‍ ഓപ്പണില്‍ തറപറ്റിച്ചത് ജപ്പാന്‍ താരം

ആദ്യ സെറ്റിന്റെ പകുതിയോട് അടുത്തപ്പോള്‍ ലീഡ് എടുത്ത് സിന്ധു ശുഭപ്രതീക്ഷ നല്‍കിയെങ്കിലും സിന്ധുവില്‍ നിന്ന് തുടരെ വന്ന പിഴവുകള്‍ ജാപ്പനീസ് താരത്തിന് തുണയായി
ഫൈനലില്‍ വീണ്ടും സിന്ധു വീണു; ഇന്തോനേഷ്യന്‍ ഓപ്പണില്‍ തറപറ്റിച്ചത് ജപ്പാന്‍ താരം

സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിന് വീണ്ടും കാലിടറി. ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റ് ഫൈനലില്‍ മൂന്നാം സീഡായ അകനെ യമാഗുച്ചിയോടാണ് സിന്ധു തോറ്റത്. 

15-21, 16-21 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക അഞ്ചാം നമ്പര്‍ താരമായ സിന്ധുവിനെ യമഗുച്ചി തറപറ്റിച്ചത്. ആദ്യ സെറ്റിന്റെ പകുതിയോട് അടുത്തപ്പോള്‍ ലീഡ് എടുത്ത് സിന്ധു ശുഭപ്രതീക്ഷ നല്‍കിയെങ്കിലും സിന്ധുവില്‍ നിന്ന് തുടരെ വന്ന പിഴവുകള്‍ ജാപ്പനീസ് താരത്തിന് തുണയായി. 

യമഗുച്ചിയുടെ കരുത്തേറിയ ഷോട്ടുകള്‍ പലവട്ടം സിന്ധുവിന്റെ ദേഹത്താണ് വന്നടിച്ചത്. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ കാലിടറുന്ന പതിവില്‍ നിന്ന് ഇതുവരെ തിരികെ കയറാന്‍ സിന്ധുവിന് സാധിക്കുന്നില്ലെന്നതും ആശങ്ക നല്‍കുന്നതാണ്.സെമിയില്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യനും ലോക മൂന്നാം നമ്പര്‍ താരവുമായ ചെന്‍ യുഫേയെ 21-19, 21-10 എന്ന സെറ്റിന് 45 മിനിറ്റ് മാത്രമെടുത്ത് തകര്‍ത്താണ് സിന്ധു ഫൈനലിലേക്ക് എത്തിയത്. എന്നാല്‍ ഫൈനലില്‍ ആ ആത്മവിശ്വാസം സിന്ധുവിലുണ്ടായില്ല. യമഗുച്ചിയുടെ ആദ്യ ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടമാണിത്. ഈ വര്‍ഷത്തെ മൂന്നാം കിരീട നേട്ടവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com