വിന്‍ഡിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം; ആരൊക്കെ പുറത്താവും? ആരൊക്കെ ടീമിലേക്കെത്തും?

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അടുത്ത ലോകകപ്പ് മുന്‍പില്‍ കണ്ട് മാറ്റങ്ങള്‍ക്ക് തയ്യാറാവുകയാണോ ടീം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്
വിന്‍ഡിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം; ആരൊക്കെ പുറത്താവും? ആരൊക്കെ ടീമിലേക്കെത്തും?

2023 ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ തുടക്കം? വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ അടുത്ത ലോകകപ്പ് മുന്‍പില്‍ കണ്ട് മാറ്റങ്ങള്‍ക്ക് തയ്യാറാവുകയാണോ ടീം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും ലോകകപ്പില്‍ വരെ തലവേദനയായ മധ്യനിരയില്‍ എന്ത് അഴിച്ചു പണിയാവും നടത്തുക? ലോകകപ്പ് ടീമിലുണ്ടായിരുന്ന ആര്‍ക്കൊക്കെ സ്ഥാനം നഷ്ടമാവും? 

ക്രിക്കറ്റില്‍ നിന്ന് രണ്ട് മാസത്തെ ഇടവേളയെടുത്ത് മാറി നില്‍ക്കുന്നുവെന്ന് ധോനി വ്യക്തമാക്കിയതോടെ ധോനിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള ആഭ്യൂഹങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി. ധോനിക്ക് പകരം ഏകദിനത്തില്‍ പന്ത് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി വരുമെന്ന് ഉറപ്പാണ്. എന്നാല്‍, പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിലെ പോരായ്മയില്‍ ടീം മാനേജ്‌മെന്റ് തൃപ്തരല്ല. 

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പും മുന്‍പിലുള്ളപ്പോള്‍ ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് സ്ഥാനം നിലനിര്‍ത്തുകയും എളുപ്പമാവില്ല. ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ് എന്നിവര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്ന ഇന്ത്യ എ താരങ്ങളിലെക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ എത്തുമെന്ന് വ്യക്തമാണ്. 

മായങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കാണ് സാധ്യത. ഇവരില്‍ മനീഷ് പാണ്ഡേയ്ക്കാണ് കൂടുതല്‍ പരിചയ സമ്പത്ത്. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ കളിച്ചെങ്കിലും 2018 ഏഷ്യാ കപ്പിന് ശേഷം പിന്നെ ടീമില്‍ പരിഗണിച്ചിട്ടില്ല. പേസ് നിരയില്‍ ഖലീല്‍ അഹ്മദ്, നവ്ദീപ് സെയ്‌നി, ദീപക് ചഹര്‍, എന്നിവരാണ് ടീമിലിടം ലഭിക്കാനായി കാത്തിരിക്കുന്നത്. മൂന്ന് പേരും ഇന്ത്യ എ ടീമിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com