വിന്‍ഡിസിനെതിരായ പരമ്പരയിലുണ്ടാവുമോ? ശിഖര്‍ ധവാന്‍ കുതിര സവാരിയുടെ തിരക്കിലാണ്‌

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ധവാന്‍ ടീമില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
വിന്‍ഡിസിനെതിരായ പരമ്പരയിലുണ്ടാവുമോ? ശിഖര്‍ ധവാന്‍ കുതിര സവാരിയുടെ തിരക്കിലാണ്‌

ലോകകപ്പില്‍ ശിഖര്‍ ധവാനേറ്റ പരിക്കാണ് ഇന്ത്യയെ ഏറ്റവും കുഴക്കിയത്. ധവാന്റെ അഭാവത്തില്‍ ടീം കോമ്പിനേഷനില്‍ വരുത്തേണ്ടി വന്ന മാറ്റങ്ങള്‍ ഇന്ത്യയ്ക്ക് തലവേദന തീര്‍ത്തു. ഇപ്പോള്‍, ലോകകപ്പ് തിരക്കെല്ലാം കഴിഞ്ഞ്, പരിക്കില്‍ നിന്ന് പുറത്ത് കടന്ന് വിന്‍ഡിസിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ധവാന്‍. പറക്കുന്നതിന് മുന്‍പ് കുതിരപ്പുറത്ത് കുതിക്കുന്നുമുണ്ട്. 

കുതിര സവാരിയുടെ വീഡിയോയാണ് ആരാധകരുമായി ധവാന്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. കാറ്റിനൊപ്പം റൈഡ് എന്നാണ് വീഡിയോയ്‌ക്കൊപ്പം ധവാന്‍ പറയുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ധവാന്‍ ടീമില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shikhar Dhawan (@shikhardofficial) on

ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ധവാന് വിരലിന് പരിക്കേല്‍ക്കുന്നത്. ബാറ്റിങ്ങിനിടെ പരിക്കേറ്റിട്ടും സെഞ്ചുറി കുറിച്ചാണ് അന്ന് ധവാന്‍ ക്രീസ് വിട്ടത്. പരിക്കില്‍ നിന്നും പുറത്തു വന്നുവെന്ന് ആരാധകരെ അറിയിച്ച് ബോട്ടില്‍ ക്യാപ് ചലഞ്ചുമായും ധവാന്‍ എത്തിയിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shikhar Dhawan (@shikhardofficial) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com