ധോണി ടീമില്‍ തുടരുന്നത് കോഹ്‌ലിയുടെ നിര്‍ബന്ധത്തില്‍?

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ധോണി ടീമില്‍ തുടരുമെന്ന സൂചനകളാണ് റിപ്പോര്‍ട്ടിലുള്ളത്
ധോണി ടീമില്‍ തുടരുന്നത് കോഹ്‌ലിയുടെ നിര്‍ബന്ധത്തില്‍?

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെ സജീവമായിരുന്നു. ലോകകപ്പിന് ശേഷമുള്ള പോരാട്ടങ്ങളില്‍ താരമുണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്നും രണ്ട് മാസത്തെ സൈനിക സേവനത്തിനായി വിട്ടുനില്‍ക്കുകയാണെന്നും ധോണി പറഞ്ഞു. ഇതോടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് താത്കാലിക വിരാമവും സംഭവിച്ചു. 

ഇപ്പോഴിതാ ധോണിയുടെ ടീമിലെ സാന്നിധ്യം സംബന്ധിച്ച് ശ്രദ്ധേയമായൊരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ധോണി ടീമില്‍ തുടരുമെന്ന സൂചനകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യ പ്രകാരമാണ് ധോണി വിരമിക്കല്‍ തീരുമാനം നീട്ടിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഏകദിന ലോകകപ്പ് കഴിഞ്ഞാലുടന്‍ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യാജ പചാരണങ്ങള്‍ക്ക് ഇടം നല്‍കാതെ ധോണി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

ധോണിക്ക് ഇപ്പോഴും പൂര്‍ണ കായികക്ഷമതോടെ കളിക്കാന്‍ കഴിയുമെന്ന് കോഹ്‌ലി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ധോണിക്ക് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് അടുത്ത ടി20 ലോകകപ്പ് വരെ ടീമില്‍ തുടരാം. ധോണി ടീമിലുള്ളത് യുവ താരം ഋഷഭ് പന്തിന് ഏറെ ഗുണം ചെയ്യും. പന്തിന്റെ വളര്‍ച്ചയ്ക്ക് ധോണിയുടെ സാന്നിധ്യം അനിവാര്യമാണ്. പന്തിന് എപ്പോഴെങ്കിലും പരിക്കേറ്റാല്‍ ധോണിക്ക് കളിക്കുകയും ചെയ്യാമെന്നും കോഹ്‌ലി വ്യക്തമാക്കി. ധോണി ടീമില്‍ വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെയും ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com