നിരവധി സ്ത്രീകളുമായി അവിഹിത ബന്ധം; ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നു; പാക് ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 25th July 2019 12:44 PM  |  

Last Updated: 25th July 2019 12:44 PM  |   A+A-   |  

imam

 

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിനെതിരെ ഗുരുതര ആരോപണങ്ങള്‍. താരത്തിന് പരസ്ത്രീ ബന്ധമുണ്ടെന്ന ആരോപണവുമായി ട്വിറ്റര്‍ യൂസര്‍ രംഗത്തെത്തി. പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വിഷയം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്. 

നിരവധി സ്ത്രീകളുമായി താരത്തിന്റെ ബന്ധമുണ്ടെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഒരു പെണ്‍കുട്ടിയുമായി താരം നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് ട്വിറ്റര്‍ യൂസര്‍ ആരോപണം ഉന്നയിച്ചത്. ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു. 

താരത്തിന്റെ സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. നിരവധി പേര്‍ ഇമാം ഉള്‍ ഹഖിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇംഗ്ലണ്ട് ലോകകപ്പില്‍ ഒരു സെഞ്ച്വറിയടക്കം നേടി പാകിസ്ഥാനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഇമാം ഉള്‍ ഹഖ്. എന്നാല്‍ ആരോപണങ്ങളോട് ഇമാം ഇതുവരെ പ്രതികരിച്ചിട്ടില്ല.