സൈനിക സേവനത്തിനായി ധോനി കശ്മീരിലേക്ക്

ഇന്ത്യന്‍ ടീമില്‍ നിന്ന് രണ്ട് മാസത്തെ അവധിയെടുത്ത് സൈനിക സേവനത്തിനിറങ്ങിയ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി ജമ്മു- കശ്മീരിലേക്ക്
സൈനിക സേവനത്തിനായി ധോനി കശ്മീരിലേക്ക്

ബംഗളൂരു: ഇന്ത്യന്‍ ടീമില്‍ നിന്ന് രണ്ട് മാസത്തെ അവധിയെടുത്ത് സൈനിക സേവനത്തിനിറങ്ങിയ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി ജമ്മു- കശ്മീരിലേക്ക്. ഇന്ത്യന്‍ സൈന്യത്തിന്റെ പാരച്ച്യൂട്ട് റജിമെന്റിനൊപ്പം ചേര്‍ന്ന ആദ്ദേഹം സേവനത്തിനായാണ് കശ്മീരിലേക്ക് പോകുന്നത്. 38കാരനായ മുന്‍ നായകന്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണലാണ്. 

ടെറിട്ടോറിയല്‍ ആര്‍മിയുടെ യൂണിറ്റിലാണ് അദ്ദേഹം സേവനം ചെയ്യുക. 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്‌പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. സൈനികര്‍ക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ താമസം. 

ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ച മഹാനായ ക്യാപ്റ്റനാണ് ധോനി. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. സൈനിക അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ യുവാക്കള്‍ക്ക് സൈന്യത്തെക്കുറിച്ച് കൂടുതല്‍ അറിയാനും അവരില്‍ പ്രചോദനം നിറയ്ക്കാനും ധോനിയുടെ സാന്നിധ്യം ഉപകരിക്കുമെന്നും സൈനിക അധികൃതര്‍ പ്രതീക്ഷ പങ്കിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com