ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക്; കളിക്കാനിറങ്ങുന്നത് 55 വര്‍ഷങ്ങള്‍ക്ക് ശേഷം

ഇന്ത്യന്‍ ടീം പാക് മണ്ണില്‍ കളിക്കാനിറങ്ങുമെന്ന് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ സ്ഥിരീകരിച്ചു
ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക്; കളിക്കാനിറങ്ങുന്നത് 55 വര്‍ഷങ്ങള്‍ക്ക് ശേഷം

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ടെന്നീസ് പോരാട്ടത്തിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക്. ഇന്ത്യന്‍ ടീം പാക് മണ്ണില്‍ കളിക്കാനിറങ്ങുമെന്ന് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. 55 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം പാക് മണ്ണില്‍ ടെന്നീസ് പോരിനായി കളിക്കാനെത്തുന്നത്. 

ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനമല്ലെന്നും ടെന്നീസിന്റെ ലോകകപ്പാണിതെന്നും എഐടിഎ സെക്രട്ടറി ജനറല്‍ ഹിരണ്‍മയി ചാറ്റര്‍ജി വ്യക്തമാക്കി. സര്‍ക്കാരുമായി കൂടിയാലോചിക്കേണ്ട വിഷയം ഇക്കാര്യത്തില്‍ ഇല്ല. കാരണം ലോക പോരാട്ടമാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ചാര്‍ട്ടര്‍ പ്രകാരമാണ് ഇന്ത്യ പാകിസ്ഥാനില്‍ പോയി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ആറ് കളിക്കാരും പരിശീലകനും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമാണ് പാകിസ്ഥാനിലേക്ക് പോകുന്നത്. എല്ലാവരുടേയും വിസ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. പാകിസ്ഥാന്‍ ഹോക്കി ടീം ലോകകപ്പ് പോരാട്ടത്തിനായി ഇന്ത്യയിലേക്ക് വരുമ്പോള്‍ തങ്ങള്‍ ടെന്നീസുമായി പാകിസ്ഥാനിലേക്ക് പോകുകയാണെന്നും ഹിരണ്‍മയി ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു. 

2007ല്‍ അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാന്‍ പര്യടനത്തിന് പോയിരുന്നു. ഇതിന് ശേഷം ക്രിക്കറ്റ് ടീം മാത്രമല്ല ഇന്ത്യയിലെ ഒരു കായിക ടീമും പാക് മണ്ണില്‍ കളിക്കാനിറങ്ങിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com