പാര്‍ട്ടിക്കിടയില്‍ മെസിയുടെ കയ്യാങ്കളി? പിന്നാലെ ആര്‍മാദിച്ച് ബാഴ്‌സ താരങ്ങള്‍

ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെസിയെ വളഞ്ഞ് പുറത്തേക്ക് കൊണ്ടുപോവുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്
പാര്‍ട്ടിക്കിടയില്‍ മെസിയുടെ കയ്യാങ്കളി? പിന്നാലെ ആര്‍മാദിച്ച് ബാഴ്‌സ താരങ്ങള്‍

പാര്‍ട്ടിയില്‍ പങ്കെടുക്കവെ മറ്റൊരു വ്യക്തിയുമായി കയ്യാങ്കളിയുടെ വക്കിലെത്തി ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസി. സുവാരസ്, ആല്‍ബ ഉള്‍പ്പെടെയുള്ള കളിക്കാരുമായി പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ് സംഭവം. ഉടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെസിയെ വളഞ്ഞ് പുറത്തേക്ക് കൊണ്ടുപോവുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 

സ്‌പെയ്‌നിലെ ഇബിസിയയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഈ സംഭവത്തിന് പിന്നാലെ തൊട്ടടുത്ത ദിവസം ഭാര്യമാര്‍ക്കൊപ്പം മെസി ഉള്‍പ്പെടെയുള്ള ബാഴ്‌സ താരങ്ങള്‍ കടല്‍ തീരത്ത് ആഘോഷിച്ച് സമയം ചിലവിടാനാണ് തെരഞ്ഞെടുത്തത്. സ്‌പെയ്‌നിലെ ബലിയാറിക് ദ്വീപിലായിരുന്നു ഇവര്‍ ഇടവേള ആസ്വദിക്കാനെത്തിയത്. 

പാര്‍ട്ടിക്കിടയിലെ പ്രശ്‌നങ്ങളുടെ വീഡിയോ പുറത്തു വന്നെങ്കിലും മെസിയുടെ ഭാഗത്ത് തെറ്റുണ്ടോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. മറ്റൊരു വ്യക്തി മെസിക്ക് നേരെ വന്നപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെസിക്ക് ചുറ്റും കൂടുകയായിരുന്നിരിക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com