ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം; ആ സൂപ്പര്‍ താരം ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം

ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ ബര്‍തലോമ്യു ഒഗ്‌ബെചെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തി
ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം; ആ സൂപ്പര്‍ താരം ഇനി ബ്ലാസ്റ്റേഴ്‌സിനൊപ്പം

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ ബര്‍തലോമ്യു ഒഗ്‌ബെചെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തി. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനായി ഗോളുകള്‍ അടിച്ചുകൂട്ടിയ താരമാണ് ഒഗ്‌ബെചെ. നോര്‍ത്ത്ഈസ്റ്റ് പരിശീലകനായിരുന്ന എല്‍ക്കോ ഷാറ്റോരി ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി എത്തിയതോടെയാണ് ഒഗ്‌ബെചെ ടീമിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. 

ഒഗ്‌ബെചെ ക്ലബ് വിട്ടതായി നോര്‍ത്ത്ഈസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ക്യാപ്റ്റനായിരുന്നു ഒഗ്‌ബെചെ. നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫില്‍ എത്തിക്കുന്നതിലും താരത്തിന്റെ പ്രകടനം നിര്‍ണായകമായി. 

നൈജീരിയക്കാരനായ ഒഗ്‌ബെചെ പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന താരമാണ്. പിഎസ്ജിക്കു വേണ്ടി സീനിയര്‍ ടീമില്‍ അറുപതിലധികം മത്സരങ്ങളും ഒഗ്‌ബെചെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനായി 12 ഗോളുകള്‍ ആണ് താരം അടിച്ചു കൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com