മഹാഭാരതത്തിനായല്ല, ക്രിക്കറ്റ് കളിക്കാനാണ് ധോനി ഇംഗ്ലണ്ടിലേക്ക് പോയത്; വിമര്‍ശനവുമായി പാക് മന്ത്രി

യുദ്ധത്തോടാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന് താത്പര്യം. അവരെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലോക്കോ അയക്കണം
മഹാഭാരതത്തിനായല്ല, ക്രിക്കറ്റ് കളിക്കാനാണ് ധോനി ഇംഗ്ലണ്ടിലേക്ക് പോയത്; വിമര്‍ശനവുമായി പാക് മന്ത്രി

ബലിദാന്‍ ബാഡ്ജ് ഒപ്പം ചേര്‍ത്തുള്ള ഗ്ലൗസുമായി കളിക്കാനിറങ്ങിയ ധോനിക്കെതിരെ വിമര്‍ശനവുമായി പാക് മന്ത്രിയും. ലോകകപ്പ് കളിക്കാനാണ് ധോനി ഇംഗ്ലണ്ടിലേക്ക് പോയത്, അല്ലാതെ മഹാഭാരതത്തിന് വേണ്ടിയല്ലെന്നാണ് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക കാര്യ മന്ത്രി ഫവാദ് ചൗധരി പ്രതികരിച്ചത്. 

ധോനിയെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളേയും പാകിസ്ഥാന്‍ മന്ത്രി വിമര്‍ശിക്കുന്നു. യുദ്ധത്തോടാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന് താത്പര്യം. അവരെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലോക്കോ അയക്കണം എന്നും ഫവാദ് പറഞ്ഞു. 

ലോകകപ്പില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് ധോനി ഇറങ്ങിയത് വിവാദം സൃഷ്ടിക്കുന്നതിന് ഇടയിലാണ് പാക് മന്ത്രിയുടെ പ്രതികരണം. ധോനിയുടെ ഗ്ലൗസിലെ ചിഹ്നങ്ങള്‍ മതവും, കച്ചവടം ലക്ഷ്യം വെച്ചുള്ള പരസ്യവുമായും ബന്ധമുള്ളതല്ല എന്ന വാദമാണ് ബിസിസിഐ ഉയര്‍ത്തുന്നത്. ധോനിയുടെ ഗ്ലൗസിലെ ചിഹ്നങ്ങള്‍ മാറ്റണം എന്ന ഐസിസിയുടെ നിര്‍ദേശം പിന്‍വലിക്കണം എന്നും, തുടര്‍ന്നും ഈ ചിഹ്നം ഉള്‍പ്പെടുന്ന ഗ്ലൗസ് ധരിക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കിയതായി രാജീവ് ശുക്ല വ്യക്തമാക്കി. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 40ാം ഓവറില്‍ ഫെലുക്വാവോയെ സ്റ്റംപ് ചെയ്ത ദൃശ്യങ്ങള്‍ റിപ്ലേകളില്‍ കാണിച്ചപ്പോഴാണ് ധോനിയുടെ ഗ്ലൗസിലെ ചിഹ്നം ആരാധകര്‍ ശ്രദ്ധിക്കുന്നത്. പിന്നാലെ ഇത് വൈറലാവുകയും ചെയ്തിരുന്നു. ആരാധകര്‍ ധോനിയെ അഭിനന്ദിക്കുമ്പോഴും, നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്ന വാദവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com