ഇത് ചരിത്രം ; ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്

കൗമാരക്കാരിയായ എതിരാളി വോണ്‍ഡ്രൗസയ്‌ക്കെതിരെ കൊടുങ്കാറ്റ് പോലെയായിരുന്നു ബാര്‍ട്ടിയുടെ എയ്‌സുകളെത്തിയത്
ഇത് ചരിത്രം ; ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്

പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടി ചാമ്പ്യന്‍.  ചെക്ക് താരം മര്‍കേറ്റ വോണ്‍ഡ്രൗസെയാണ് ബാര്‍ട്ടി പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1,6-3. ബാര്‍ട്ടിയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. 

ചരിത്രം കുറിച്ചാണ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും ബാര്‍ട്ടി മടങ്ങുന്നത്.  1973 ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമായി ഇതോടെ ബാര്‍ട്ടി. മാര്‍ഗരറ്റ് കോര്‍ട്ടായിരുന്നു അന്ന് കിരീടം ഓസ്‌ട്രേലിയക്കായി നേടിയത്. 

കൗമാരക്കാരിയായ എതിരാളി വോണ്‍ഡ്രൗസയ്‌ക്കെതിരെ കൊടുങ്കാറ്റ് പോലെയായിരുന്നു ബാര്‍ട്ടിയുടെ എയ്‌സുകളെത്തിയത്. ക്രിക്കറ്റ്താരമായിരുന്ന ഈ 23കാരി മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് ടെന്നീസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com