ഒടുവില്‍ അത് സംഭവിച്ചു, ഹസാര്‍ഡ് റയലില്‍; ക്രിസ്റ്റ്യാനോ ഇട്ടിട്ടുപോയ ഏഴാം നമ്പറണിഞ്ഞ് കളിക്കും

150 മില്യണ്‍ യൂറോയ്ക്കുള്ളില്‍ നില്‍ക്കുന്ന തുടകയാണ് ഹസാര്‍ഡിന് വേണ്ടി റയല്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറക്കിയതെന്നാണ് റിപ്പോര്‍ട്ട്
ഒടുവില്‍ അത് സംഭവിച്ചു, ഹസാര്‍ഡ് റയലില്‍; ക്രിസ്റ്റ്യാനോ ഇട്ടിട്ടുപോയ ഏഴാം നമ്പറണിഞ്ഞ് കളിക്കും

കഴിഞ്ഞ നാല് വര്‍ഷത്തോളമായി ട്രാന്‍സ്ഫര്‍ വിപണിയില്‍ അലയടിച്ചുകൊണ്ടിരുന്ന ആ വാര്‍ത്ത സത്യമായി. ചെല്‍സിയുടെ സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ് ഇനി ബെര്‍ണാബ്യൂവില്‍ വെള്ളക്കുപ്പായത്തിലിറങ്ങും. ഹസാര്‍ഡിനെ ക്ലബിലേക്ക് എത്തിച്ച ട്രാന്‍സ്ഫര്‍ തുകയെ സംബന്ധിച്ച് റയല്‍ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 150 മില്യണ്‍ യൂറോയ്ക്കുള്ളില്‍ നില്‍ക്കുന്ന തുടകയാണ് ഹസാര്‍ഡിന് വേണ്ടി റയല്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറക്കിയതെന്നാണ് റിപ്പോര്‍ട്ട്.

2013ല്‍ ടോട്ടന്നത്തില്‍ നിന്നും ബെയിലിനെ സ്വന്തമാക്കിയ അതേ ട്രാന്‍സ്ഫര്‍ തുക തന്നെയാണ് ഹസാര്‍ഡിന് വേണ്ടിയും റയല്‍ നല്‍കുന്നത് എന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഞ്ച് വര്‍ഷത്തേക്കാണ് റയലും ഹസാര്‍ഡും തമ്മില്‍ കരാര്‍. മെഡിക്കലിന് ശേഷം അടുത്ത വ്യാഴാഴ്ച ബെര്‍ണാബ്യൂവിലേക്ക് ഹസാര്‍ഡ് എത്തും. 

2012ലാണ് ലില്ലേയില്‍ നിന്ന് ഹസാര്‍ഡ് ചെല്‍സിയിലേക്കെത്തുന്നത്. 352 മത്സരങ്ങളില്‍ നിന്ന് 110 ഗോളും ഹസാര്‍ഡ് ചെല്‍സിക്ക് വേണ്ടി നേടി. കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ ലീഗ് ഫൈനല്‍ ചെല്‍സി ജയിച്ചു കയറിയപ്പോഴും ഹസാര്‍ഡിന്റെ രണ്ട് ഗോളുകള്‍ അവിടെയുണ്ടായിരുന്നു. ചെല്‍സിക്ക് ഒപ്പമുള്ള ഏഴ് സീസണില്‍ പ്രീമിയര്‍ ലീഗും, യൂറോപ്പ ലീഗും രണ്ട് വട്ടവും, എഫ്എ കപ്പും, ലീഗ് കപ്പും ഹസാര്‍ഡ് നേടി.

കരിയറിലെ ഏറ്റവും വിഷമമേറിയ തീരുമാനമായിരുന്നു ചെല്‍സി വിടുക എന്നത്. ജീവിതത്തിലെ അടുത്ത അധ്യായം എനിക്ക് തുടങ്ങേണ്ടതുണ്ട് എന്നത് നിങ്ങള്‍ മനസിലാക്കുമെന്ന് കരുതുന്നു. നിങ്ങളെ ഓരോരുത്തരേയും പോലെ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാനാണ് ഞാനും ശ്രമിക്കുന്നത് എന്ന് ചെല്‍സി ആരാധകരോട് വിടപറഞ്ഞ് ഹസാര്‍ഡ് എഴുതുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com