ടോസ് നേടിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു; ആന്ദ്രെ റസലിന് പകരം ബ്രാവോ

ലോകകപ്പില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു
ടോസ് നേടിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു; ആന്ദ്രെ റസലിന് പകരം ബ്രാവോ

നോട്ടിംഗ്ഹാം: ലോകകപ്പില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു.  വെസ്റ്റ് ഇന്‍ഡീസിനായി ഓള്‍റൗണ്ടര്‍ അന്ദ്രെ റസല്‍ കളിക്കില്ല. പകരം ഡെയ്ന്‍ ബ്രാവോയാണ് കളത്തിലിറങ്ങുക.

ദക്ഷിണാഫ്രിയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കളിച്ച മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞൊന്നും ടീമിന് ചിന്തി്ക്കാനാവില്ല.  മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റില്‍ നിന്നും ദക്ഷിണാഫ്രിക്ക പുറത്താകും

ഫാസ്റ്റ് ബൗളിംഗിന് സഹായകമായ പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ എറിഞ്ഞിടുക എന്ന ലക്ഷ്യത്തോടെയാണ് ബൗളിംഗ് തെരഞ്ഞടുക്കാനുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ തീരുമാനം. രണ്ട് മത്സരം കളിച്ച വിന്‍ഡീസ് ഒരുമത്സരത്തിലാണ് ജയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com