വാര്‍ത്താ സമ്മേളനം വിളിച്ച് യുവി, വിരമിക്കല്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഐസിസി അംഗീകൃത വിദേശ ട്വന്റി20 ലീഗുകളില്‍ ഫ്രീലാന്‍സ് കരിയറാണ് യുവരാജ് ഇനി ലക്ഷ്യം വയ്ക്കുന്നത്
വാര്‍ത്താ സമ്മേളനം വിളിച്ച് യുവി, വിരമിക്കല്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഉടനെ തന്നെ യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മുംബൈയില്‍ യുവി വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത് വിരമിക്കല്‍ പ്രഖ്യാപിക്കാനാണെന്നാണ് സൂചന. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും യുവി വിരമിക്കാന്‍ ആലോചിക്കുന്ന വിവരം ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. 

ഐസിസി അംഗീകൃത വിദേശ ട്വന്റി20 ലീഗുകളില്‍ ഫ്രീലാന്‍സ് കരിയറാണ് യുവരാജ് ഇനി ലക്ഷ്യം വയ്ക്കുന്നത്. ഇത് സംബന്ധിച്ച് ബിസിസിഐയുമായി യുവി ചര്‍ച്ചകള്‍ നടത്തി വരികയാണ്. 28 വര്‍ഷത്തിന് ശേഷം ലോക കിരീടത്തില്‍ മുത്തമിടാനുള്ള ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് യുവി വഹിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുമ്പോഴായിരുന്നു അതെല്ലാം ഒളിച്ചു വെച്ച് യുവി ഇന്ത്യയ്ക്കായി ലോകകപ്പില്‍ മികച്ച കളി പുറത്തെടുത്തത്. 

ദേശീയ ടീമില്‍ ഇടംപിടിക്കാന്‍ യുവിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെങ്കിലും സാധ്യമായില്ല. ഫസ്റ്റ് ക്ലാസ്, ഐപിഎല്‍ എന്നിവയില്‍ മികച്ച കളി പുറത്തെടുത്ത് നീലക്കുപ്പായത്തിലേക്ക് യുവി മടങ്ങിയെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ഹീറോ പരാജയപ്പെട്ടു. 2017ലാണ് യുവി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റും ഏകദിനവും കളിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com