ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങള്‍; ഫോബ്‌സ് പട്ടികയില്‍ ക്രിക്കറ്റ് താരമായി കോഹ് ലി മാത്രം

കഴിഞ്ഞ വര്‍ഷം മുതല്‍ 25 മില്യണ്‍ ഡോളറാണ് പ്രതിഫലമായും, എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ വഴിയും കോഹ് ലിക്ക് ലഭിച്ചത്
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങള്‍; ഫോബ്‌സ് പട്ടികയില്‍ ക്രിക്കറ്റ് താരമായി കോഹ് ലി മാത്രം

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ആദ്യ നൂറില്‍ ഒരു ഇന്ത്യന്‍ താരം മാത്രം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി മാത്രമാണ് ആദ്യ നൂറില്‍ ഇടംപിടിച്ചത്. നൂറാം സ്ഥാനത്താണ് കോഹ് ലി. ലിസ്റ്റില്‍ ഇടം നേടിയ ഒരേയൊരു ക്രിക്കറ്റ് താരവും കോഹ് ലിയാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ 25 മില്യണ്‍ ഡോളറാണ് പ്രതിഫലമായും, എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ വഴിയും കോഹ് ലിക്ക് ലഭിച്ചത്. അതില്‍ 21 മില്യണ്‍ ഡോളറും കോഹ് ലിക്ക് ലഭിച്ചത് എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ വഴിയാണ്. കോഹ് ലിക്ക് ലഭിക്കുന്ന സാലറി നാല് മില്യന്‍ ഡോളര്‍ വരും. 

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക താരം ലിയോണല്‍ മെസിയാണ്. 127 മില്യണ്‍ ഡോളറാണ് സാലറിയായും, എന്‍ഡോഴ്‌സ്‌മെന്റ് ഡീല്‍ വഴിയും മെസിക്ക് ലഭിക്കുന്നത്. യുവന്റ്‌സ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 109 മില്യണ്‍ യൂറോയുമായി മെസിക്ക് പിന്നിലുണ്ട്. 105 മില്യണ്‍ യൂറോയുമായി പിഎസ്ജി താരം നെയ്മറാണ് മൂന്നാമത്. 

മെക്‌സിക്കോയുടെ മിഡില്‍വെയിറ്റ് ബോക്‌സിങ് താരം കനെലോ അല്‍വാരസാണ് 94 മില്യണ്‍ ഡോളരാണ് പ്രതിഫലവുമായി നാലാം സ്ഥാനത്തുള്ളത്. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററാണ് 93.4 യൂറോ ഫോബ്‌സ് ലിസ്റ്റില്‍ അഞ്ചാമതെത്തുന്നത്. 86 മില്യണ്‍ ഡോളറാണ് ഫെഡറര്‍ക്ക് എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകളിലൂടെ ലഭിക്കുന്നത്. 

ടെന്നീസ് സൂപ്പര്‍ താരം സെറീന വില്യംസ് മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന ഒരേയൊരു വനിതാ താരം. 29.2 മില്യണ്‍ ഡോളറാണ് സെറീനയ്ക്ക് ലഭിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ടൈഗര്‍ വുഡ്‌സ് 69.3 മില്യണ്‍ ഡോളറോടെ ലിസ്റ്റില്‍ പതിനൊന്നാം സ്ഥാനത്തുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com