'ഇവിടെയല്ല, ഞങ്ങളുടെ നാട് വരൾച്ച കൊണ്ട് കഷ്ടപ്പെടുന്നു അവിടെ പോയി പെയ്യു'; ഇന്ത്യൻ താരം മഴയോട് പറയുന്നു

ഇന്നത്തെ ഇന്ത്യ- ന്യൂസിലൻഡ് മത്സരവും മഴ കാരണം ടോസ് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ്
'ഇവിടെയല്ല, ഞങ്ങളുടെ നാട് വരൾച്ച കൊണ്ട് കഷ്ടപ്പെടുന്നു അവിടെ പോയി പെയ്യു'; ഇന്ത്യൻ താരം മഴയോട് പറയുന്നു

നോട്ടിങ്ഹാം: മഴ ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോർത്തിക്കളയുകയാണിപ്പോൾ. മൂന്ന് മത്സരങ്ങളാണ് ഇത്തരത്തിൽ ഫലമില്ലാതെ പോയത്. ഇന്നത്തെ ഇന്ത്യ- ന്യൂസിലൻഡ് മത്സരവും മഴ കാരണം  ഉപേക്ഷിച്ചിരിക്കുകയാണിപ്പോൾ.

അതിനിടെ ഇന്ത്യൻ ഓൾറൗണ്ടർ കേദാർ ജാദവിന്റെ മഴയോടുള്ള ഒരു അഭ്യർഥന ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. 
ട്രെന്റ്ബ്രിഡ്ജിലെ ഗ്രൗണ്ടിലിറങ്ങി കേദാർ കൈകൂപ്പി മഴയോട് പറയുന്നത് ഇതാണ്. ഇവിടെയല്ല, ഞങ്ങളുടെ നാടായ മഹാരാഷ്ട്രയില്‍ പോയി പെയ്യൂ, വരള്‍ച്ചകൊണ്ട് കഷ്ടപ്പെടുകയാണ് അവിടെ. കേദാര്‍ ജാദവ് മഴയോട് കൈകൂപ്പി പറയുന്നു.

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ മഴമൂലം നഷ്ടമായ ലോകകപ്പെന്ന ചീത്തപ്പേര് ഇപ്പോഴെ ഇംഗ്ലണ്ട് ലോകകപ്പിന് ലഭിച്ചു കഴിഞ്ഞു. മഴ മൂലം നിര്‍ണായക പോരാട്ടങ്ങള്‍ പലതും ഒലിച്ചുപോയത് ആരാധകരെയും നിരാശയിലാഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com