ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍; ജയം ഇന്ത്യയ്ക്ക് ഒപ്പമെന്ന് സുന്ദര്‍പിച്ചെ 

ഫൈനലില്‍ ഇന്ത്യ വിജയിക്കുമെന്നാണ് താന്‍ ഉറച്ചുവിശ്വസിക്കുന്നതെന്നും സുന്ദര്‍ പിച്ചെ
ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍; ജയം ഇന്ത്യയ്ക്ക് ഒപ്പമെന്ന് സുന്ദര്‍പിച്ചെ 

വാഷിംങ്ടണ്‍: ലോകകപ്പിന്റെ കലാശപോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുമെന്ന് പ്രവചിച്ച് പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഗൂഗിളിന്റെ മേധാവിയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചെ. ഫൈനലില്‍ ഇന്ത്യ വിജയിക്കുമെന്നാണ് താന്‍ ഉറച്ചുവിശ്വസിക്കുന്നതെന്നും സുന്ദര്‍ പിച്ചെ പറഞ്ഞു. വാഷിംങ്ടണില്‍ ഇന്ത്യ- അമേരിക്ക വ്യവസായ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലോകകപ്പ് ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരിക്കും. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും മികച്ച ടീമുകളാണ്. എങ്കിലും ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്.'

'ഞാന്‍ ആദ്യം അമേരിക്കയില്‍ വരുമ്പോള്‍ ബേസ്‌ബോള്‍ പഠിക്കാനാണ് പരിശീലിച്ചത്.എന്നാല്‍ ഇത് വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.ക്രിക്കറ്റില്‍ ആദ്യ കളിയില്‍ തന്നെ പന്ത് അടിച്ച് അകറ്റാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ക്രിക്കറ്റില്‍ ഇത് മികച്ച ഷോട്ടായിരുന്നു. ഞാന്‍ അത് ഇഷ്ടപ്പെടുന്നു. എന്നാല്‍ മറ്റുളളവര്‍ ആദരിക്കണമെന്നില്ല.എന്നാല്‍ ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ബേസ്‌ബോളാണ് കൂടുതല്‍ ബുദ്ധിമുട്ടേറിയത്.പലതുമായി ഒത്തുപോകാന്‍ എനിക്ക് കഴിയും. എന്നാല്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്.'- സുന്ദര്‍ പിച്ചെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com