രവി ശാസ്ത്രിയും സംഘവും ഒന്നര മാസം കൂടി തുടരും; കരാര്‍ നീട്ടി

ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടേയും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടേയും കരാര്‍ നീട്ടി
രവി ശാസ്ത്രിയും സംഘവും ഒന്നര മാസം കൂടി തുടരും; കരാര്‍ നീട്ടി

മുംബൈ: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടേയും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടേയും കരാര്‍ നീട്ടി. ലോകകപ്പിന് ശേഷം കരാര്‍ അവസാനിക്കും. ഇത് കഴിഞ്ഞ് 45 ദിവസത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കാന്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സാണ് തീരുമാനമെടുത്തത്. 

പ്രധാന പരിശീലകന് പുറമേ ടീമിന്റെ സഹ പരിശീലകര്‍ക്ക് വേണ്ടിയും ഇന്റര്‍വ്യൂ നടക്കും. നിലവില്‍ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് പുറമേ, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ അടങ്ങുന്നതാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘം. ഇവരെല്ലാവരുമായുള്ള കരാറാണ് ലോകകപ്പോടെ അവസാനിക്കുന്നത്. ശാസ്ത്രിയുടെ കരാര്‍ ഒന്നര മാസത്തേക്ക് നീട്ടി നല്‍കിയതിനൊപ്പം ഇവരുടെ കരാറുകളും സിഓഎ നീട്ടിയിട്ടുണ്ട്.

ലോകകപ്പിന് പിന്നാലെ ഇന്ത്യയുടെ പുതിയ പരിശീലകന് വേണ്ടിയുള്ള ഇന്റര്‍വ്യൂ നടക്കുമെന്നാണ് കരുതുന്നത്. ലോകകപ്പിന് പിന്നാലെ നടക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം പുതിയ പരിശീലകന്‍ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ 2017 ല്‍ അനില്‍ കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനം രാജി വെച്ചതിന് പിന്നാലെയായിരുന്നു രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com