ലോകകപ്പ് ആവേശം തീരുമ്പോഴും നിരാശവേണ്ട, തൊട്ടുപിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരുന്നു; വിന്‍ഡിസ് പര്യടനം ഇങ്ങനെ

ആറ് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീം 2021 ജൂണില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും
ലോകകപ്പ് ആവേശം തീരുമ്പോഴും നിരാശവേണ്ട, തൊട്ടുപിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരുന്നു; വിന്‍ഡിസ് പര്യടനം ഇങ്ങനെ

ലോകകപ്പിന് പിന്നാലെ വരുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. യുഎസ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായി നീണ്ടു നില്‍ക്കുന്ന പര്യടനം ഓഗസ്റ്റ് 3ന് ആരംഭിക്കും. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോരിനും ഇവിടെ തുടക്കമാവും. 

മൂന്ന് ട്വന്റി20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിവയാണ് ഒന്നര മാസത്തോളം നീണ്ടു നില്‍ക്കുന്ന പരമ്പരയില്‍ വരുന്നത്. ഓഗസ്റ്റ് 22നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ കളി. രണ്ടാമത്തെ ടെസ്റ്റ് ഓഗസ്റ്റ് 30നും. യുഎസിലെ ഫ്‌ളോറിഡയില്‍ ഓഗസ്റ്റ് മൂന്നിനും, നാലിനുമാണ് ട്വന്റി20. ഓഗസ്റ്റ് ആറിനുള്ള മൂന്നാമത്തെ ട്വന്റി20 കളിക്കാന്‍ ഇന്ത്യന്‍ സംഘം ഗയാനയിലേക്കെത്തും. ആദ്യ ഏകദിനവും ഗയാനയിലാണ്. 

രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ടെസ്റ്റിന്റെ പ്രഭാവം മങ്ങുന്നത് തടയാനാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൊണ്ടുവരുന്നത്. ടെസ്റ്റ് കളിക്കുന്ന പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്ന് 9 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാവും. ഓരോ ടീമും ആറ് ടീമുകള്‍ക്കെതിരെ കളിക്കും.

ഓരോ ടെസ്റ്റ് പരമ്പരയില്‍ നിന്നും 120 പോയിന്റാണ് ഒരു ടീമിന് ഏറ്റവും കൂടുതല്‍ നേടാനാവുക. ഇങ്ങനെ ആറ് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീം 2021 ജൂണില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ഇംഗ്ലണ്ടിലാണ് ഫൈനല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com