സ്വര്‍ണം പൊതിഞ്ഞ ഐഫോണ്‍ എക്‌സ്, കിരീടം ചൂടിയ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനം

ഐഫോണ്‍ എക്‌സ് ആണ് ഓരോ ടീം അംഗത്തിനും ഐഡിസൈന്‍ ഗോള്‍ഡ് നല്‍കിയത്. സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണ്‍ ആണെന്ന് മാത്രം
സ്വര്‍ണം പൊതിഞ്ഞ ഐഫോണ്‍ എക്‌സ്, കിരീടം ചൂടിയ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനം

യൂവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടിയ ലിവര്‍പൂള്‍ ടീമിന് അമ്പരപ്പിക്കുന്ന സ്വീകരണമാണ് ലിവര്‍പൂള്‍ ഒരുക്കിയത്. കിരീടത്തിനായുള്ള ദാഹം അവസാനിപ്പിച്ച ടീമിനെ ആരാധകര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നത് അവസാനിച്ചിട്ടില്ല. അതിന് ഇടയിലാണ് ഐഡിസൈന്‍ ഗോള്‍ എന്ന കമ്പനി ലിവര്‍പൂള്‍ താരങ്ങള്‍ക്ക് നല്‍കിയ സമ്മാനം പുറത്തു വരുന്നത്. 

ഐഫോണ്‍ എക്‌സ് ആണ് ഓരോ ടീം അംഗത്തിനും ഐഡിസൈന്‍ ഗോള്‍ഡ് നല്‍കിയത്. സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണ്‍ ആണെന്ന് മാത്രം. 24 ഗ്രാം സ്വര്‍ണത്തില്‍ പൊതിഞ്ഞ രണ്ടര ലക്ഷത്തോളം രൂപ വീതം വിലവരുന്ന ഐഫോണ്‍ എക്‌സ് ആണ് കമ്പനി കളിക്കാര്‍ക്ക് സമ്മാനമായി നല്‍കിയത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by IDESIGN GOLD (@idesigngold) on

ഫോണിന്റെ ബാക്ക് കവറില്‍ ഓരോ താരത്തിന്റെ പേരും, അവരുടെ ജേഴ്‌സി നമ്പറും കുറിച്ചിട്ടുണ്ട്. കിരീട നേട്ടം അവരെ ഓര്‍മിപ്പിക്കാന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ലോഗോയും ബാക്ക് കവറിലുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോട്ടന്നത്തെ തകര്‍ത്ത് ലിവര്‍പൂള്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com