വിജയ വഴിയിലെത്താന്‍ വിന്‍ഡീസ്, തുടരാന്‍ ഇംഗ്ലണ്ട്; ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് മോര്‍ഗന്‍

ടോസ് നേടി ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു
വിജയ വഴിയിലെത്താന്‍ വിന്‍ഡീസ്, തുടരാന്‍ ഇംഗ്ലണ്ട്; ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് മോര്‍ഗന്‍

സതാംപ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ന് വെസ്റ്റിന്‍ഡീസിനെ നേരിടും. ടോസ് നേടി ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. 

മികച്ച രീതിയില്‍ തുടങ്ങിയ ഇംഗ്ലണ്ട് പാകിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണലായിരുന്നു. എന്നാല്‍ പിന്നീട് ബംഗ്ലാദേശിനെ തകര്‍ത്ത് അവര്‍ വിജയ വഴിയില്‍ തിരികെയെത്തി. മറുഭാഗത്ത് വെസ്റ്റിന്‍ഡീസാകട്ടെ പാകിസ്ഥാനെ തകര്‍ത്ത് തുടങ്ങിയ അവര്‍ക്ക് ഓസ്‌ട്രേലിയയോട് പൊരുതി തോല്‍ക്കേണ്ടി വന്നതിന്റെ നിരാശയിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു. 

ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ അണിനിരന്ന അതേ ടീമുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. വെസ്റ്റിന്‍ഡീസ് ആകട്ടെ എവിന്‍ ലൂയീസ്, ആന്ദ്രെ റസ്സല്‍, ഷാനോന്‍ ഗബ്രിയേല്‍ എന്നിവരെ ടീമിലേക്ക് മടക്കി വിളിച്ചു. സ്പിന്നര്‍ ആഷ്‌ലി നഴ്‌സിനെ ഒഴിവാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com