ശമ്പളം നല്‍കാതെ എഫ്‌സി പൂനെ സിറ്റി; ഹ്യൂമിന് പിന്നാലെ ആഷിഖ് കരുണിയനും എഐഎഫ്എഫിന്റെ സഹായം തേടി

രണ്ട് തവണകളായി ഹ്യൂമിന്റെ ശമ്പളം നല്‍കാനാണ് അസോസിയേഷന്‍ നിര്‍ദേശിച്ചത്.
ശമ്പളം നല്‍കാതെ എഫ്‌സി പൂനെ സിറ്റി; ഹ്യൂമിന് പിന്നാലെ ആഷിഖ് കരുണിയനും എഐഎഫ്എഫിന്റെ സഹായം തേടി

ഐഎസ്എല്‍ അഞ്ചാം സീസണ്‍ കളിച്ചതിന്റെ പ്രതിഫലം തേടി മലയാളി താരം ആഷിഖ് കരുണിയന്‍ എഐഎഫ്എഫിനെ സമീപിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പുനെ സിറ്റി പ്രതിഫലം നല്‍കാതെ വന്നതോടെയാണ് ആഷിഖ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനെ സമീപിച്ചത്. 

കളിക്കാര്‍ക്കും, സ്റ്റാഫിനും പുനെ സിറ്റി എഫ്‌സി ശമ്പളം നല്‍കുന്നില്ല. ജൂണ്‍ 10ന് മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ്  ക്ലബ് അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അതിന് സാധ്യതയില്ലെന്ന് മനസിലായതോടെ ഇയാന്‍ ഹ്യൂം അസോസിയേഷനെ സമീപിച്ചിരുന്നു. 

രണ്ട് തവണകളായി ഹ്യൂമിന്റെ ശമ്പളം നല്‍കാനാണ് അസോസിയേഷന്‍ നിര്‍ദേശിച്ചത്. ജൂണ്‍ 15ന് മുന്‍പ് ആദ്യത്തെ തവണയും, ജൂലൈ 15ന് മുന്‍പ് രണ്ടാമത്തെ ഘടുവും ലഭിക്കും. ആശിഖ് കരുണിയന്റെ കാര്യത്തിലും സമാനമായ നിര്‍ദേശം അസോസിയേഷനില്‍ നിന്ന് വന്നേക്കും. വാധാവന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പുനെ സിറ്റി എഫ്‌സി. 

പുനെയ്ക്ക് വേണ്ടി 26 മത്സരങ്ങള്‍ ആഷിഖ് കളിച്ചിട്ടുണ്ട്. 2014 മുതല്‍ പുനെ എഫ്‌സി അക്കാദമിയിലെ താരമാണ് ആഷിഖ്. പുനെ എഫ്‌സി അക്കാദമി 2016ല്ഡ എഫ്‌സി പുനെ സിറ്റി അക്കാമദിക്ക് വിറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com