കുട്ടിഞ്ഞോയ്ക്ക് ഡബിള്‍; കോപ്പയില്‍ ബ്രസീല്‍ തുടങ്ങി; ബൊളിവീയയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് വിജയം
കുട്ടിഞ്ഞോയ്ക്ക് ഡബിള്‍; കോപ്പയില്‍ ബ്രസീല്‍ തുടങ്ങി; ബൊളിവീയയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്

സാവോ പോളോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയര്‍ ബൊളീവിയയെ പരാജയപ്പെടുത്തിയത്.  ബ്രസീലിനായി ഫിലിപ്പെ കുട്ടിഞ്ഞോ രണ്ടുഗോളുകള്‍ നേടി. എവര്‍ടണ്‍ സോറാണ് മൂന്നാം ഗോള്‍ നേടിയത്. 

12 വര്‍ഷങ്ങള്‍ക്ക് ശേഷം കോപ്പയില്‍ മുത്തമിടാന്‍ കോപ്പുകൂട്ടുന്ന ബ്രസീല്‍ ആദ്യമത്സരത്തില്‍  ഒത്തിണക്കത്തോടെയാണ് കളത്തില്‍ നിറഞ്ഞ് കളിച്ചത്. കളിയുടെ ആദ്യപകുതിയില്‍ ആരും ഗോള്‍ നേടിയില്ല. രണ്ടാം പകുതിയില്‍  ഉണര്‍വോടെ കളിച്ച ബ്രസീല്‍ അന്‍പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ആദ്യഗോള്‍ നേടി. കിക്കെടുത്ത കുട്ടിഞ്ഞോയ്ക്ക് പിഴച്ചില്ല. പന്ത് വല തുളച്ചു.
പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും കുട്ടിഞ്ഞോ ഗോള്‍വല കുലുക്കി. കളിതീരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെയായിരുന്നു ബ്രസീലിന്റെ മൂന്നാം ഗോള്‍. 

കോപ്പ അമേരിക്ക ആതിഥേയരുടെ റോളില്‍ നൂറ് മേനിയാണ് ബ്രസീലിന്. ഇതിന് മുന്‍പ് ടൂര്‍ണമെന്റിന് ആതിഥ്യമരുളിയ നാലുവര്‍ഷങ്ങളിലും ബ്രസീലായിരന്നു ചാമ്പ്യന്‍മാര്‍. 30 വര്‍ഷത്തിന് ശേഷമാണ് കോപ്പ അമേരിക്കയ്ക്ക് ബ്രസീല്‍ ആതിഥേയരാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com