പുത്തൻ റെയ്ഞ്ച് റോവറുമായി ശുഭ്മാൻ ​ഗിൽ; അഭിനന്ദനവുമായി സാറ ടെണ്ടുൽക്കർ; മറുപടി ഹർദിക് പാണ്ഡ്യ വക!

കഴിഞ്ഞ ദിവസം ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവർ വേളാർ ശുഭ്മാൻ ​ഗിൽ സ്വന്തമാക്കിയിരുന്നു
പുത്തൻ റെയ്ഞ്ച് റോവറുമായി ശുഭ്മാൻ ​ഗിൽ; അഭിനന്ദനവുമായി സാറ ടെണ്ടുൽക്കർ; മറുപടി ഹർദിക് പാണ്ഡ്യ വക!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളാണ് ശുഭ്മാൻ ​ഗിൽ. ഭാവി വാഗ്ദാനങ്ങളിലൊരാളായാണ് ശുഭ്മാൻ ഗില്ലിനെ കണക്കാക്കുന്നത്. 2018ൽ നടന്ന അണ്ടർ19 ക്രിക്കറ്റ് ലോകകപ്പിലെ മാൻ ഓഫ് സീരിസായിരുന്നു ഈ കൊൽ‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം. 

കഴിഞ്ഞ ദിവസം ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി റെയ്ഞ്ച് റോവർ വേളാർ ശുഭ്മാൻ ​ഗിൽ സ്വന്തമാക്കിയിരുന്നു. കാറിനൊപ്പം  നിൽക്കുന്ന ഒരു ചിത്രം തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ താരം പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വൈറലായി മാറി. എന്നാൽ കാറിന്റെ വിലയോ ഫീച്ചറുകളോ അല്ല ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത്. ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഒപ്പിച്ച ഒരു തമാശയാണ് ചിത്രത്തെ വൈറലാക്കി മാറ്റിയത്.  തമാശയാണ്.

ഇൻസ്റ്റഗ്രാമിൽ റെയ്ഞ്ച് റോവറിനൊപ്പമുള്ള ശുഭ്മാന്റെ ചിത്രത്തിന് താഴെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറിന്റെ അഭിനന്ദന കമന്റ് വന്നതോടെയാണ് കാര്യങ്ങൾക്കു തുടക്കം. സാറയുടെ അഭിനന്ദനത്തിന് ശുഭ്മാൻ നന്ദിയും പറഞ്ഞു. 

എന്നാൽ ഇതിന് മറുപടിയുമായി രം​ഗത്തെത്തിയത് ഹർദിക് പാണ്ഡ്യയായിരുന്നു. ‌‌സാറയുടെ ഭാഗത്തു നിന്ന് നന്ദി അറിയിക്കുന്നു എന്നായിരുന്നു പാണ്ഡ്യ ട്വീറ്റ് ചെയ്തത്. സാറയും ശുഭ്മാനും തമ്മിൽ അടുപ്പത്തിലാണെന്ന് ഗോസിപ്പുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇത് കൂടുതൽ ബലപ്പെടുത്തുന്നതാണ് ഹർദിക്കിന്റെ മറുപടി എന്നാണ് ആരാധകർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com