യൂനിവേഴ്‌സ് ബോസ് റെഡി; ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം കാണാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2019 07:33 PM  |  

Last Updated: 15th June 2019 07:33 PM  |   A+A-   |  

Virat-Kohli-and-Sarfaraz-Ahmad_16b5049b141_large

 

ലണ്ടന്‍: ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശം തരുന്ന മത്സരങ്ങളിലൊന്നാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ലോകകപ്പ് വേദിയില്‍ ഇന്നു വരെ ഇന്ത്യയെ കീഴടക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. മറ്റൊരു ഇന്ത്യ- പാക് പോരാട്ടത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. നാളെ നടക്കുന്ന ലോകകപ്പ് പോരില്‍ ബദ്ധവൈരികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ വരും. മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ- പാക് ആരാധകര്‍. 

ആവേശം ആരാധകരില്‍ മാത്രമല്ല എന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ എന്റര്‍ടൈനറായ വെസ്റ്റിന്‍ഡീസ് വെറ്ററന്‍ താരം ക്രിസ് ഗെയ്‌ലാണ് ഇന്ത്യ- പാക് പോരിനായി കാത്തിരിക്കുന്നത്. തന്റെ ഉള്ളിലെ ആവേശം ഇന്‍സ്റ്റഗ്രാമിലിട്ട ഒരു ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് യൂനിവേഴ്‌സ് ബോസ്. 

തന്റെ പിറന്നാള്‍ ദിനത്തിലിട്ട ഒരു ഡ്രസ് ധരിച്ചുള്ള ഫോട്ടോ പങ്കിട്ടാണ് ക്രിസ് ഗെയ്ല്‍ ഇന്ത്യ- പാക് പോരിനായി കാത്തിരുക്കുന്നതായി പറഞ്ഞിരിക്കുന്നത്. ഗെയ്ല്‍ ധരിച്ച ചാരക്കളറുള്ള കോട്ടിന്റെ ഒരു കൈയുടെ ഭാഗത്ത് പാകിസ്ഥാന്‍ പതാകയുടെ നിറവും മറുഭാഗത്ത് ഇന്ത്യന്‍ പതാകയുടെ നിറവുമാണ് കോട്ടിനുള്ളത്. 

ഇന്ത്യയോടും പാകിസ്ഥാനോടും തനിക്ക് സ്‌നേഹവും ബഹുമാനവുമുണ്ട്. കഴിഞ്ഞ ജന്‍മദിന പാര്‍ട്ടിക്കിട്ട, തനിക്ക് ഏറ്റവം പ്രിയപ്പെട്ട സ്യൂട്ടാണിതെന്നും ഗെയ്ല്‍ കുറിപ്പില്‍ പറയുന്നു.