പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; ജയം 89 റണ്‍സിന്

പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ; ജയം 89 റണ്‍സിന്

ലോകകപ്പ് മത്സരത്തിലെ പാക്കിസ്ഥാനെതിരായ ഏഴാമത്തെ വിജയമാണ് ഇത്

മാഞ്ചേസ്റ്റര്‍; ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരേ വമ്പന്‍ വിജയം നേടി ടീം ഇന്ത്യ. 89 റണ്‍സിനാണ് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ഇടയ്ക്ക് കളി മഴ തടസപ്പെടുത്തിയെങ്കിലും ഇന്ത്യ ജയിച്ചു കയറുകയായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കളിയിലെ താരം. ഇതോടെ പട്ടികയിലെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.  ലോകകപ്പ് മത്സരത്തിലെ പാക്കിസ്ഥാനെതിരായ ഏഴാമത്തെ വിജയമാണ് ഇത്. 

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 35 ഓവറില്‍ ആറിന് 166 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താന് ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. 

ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലെ ഇമാം ഉള്‍ ഹഖിനെ നഷ്ടമായി. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ വിജയ് ശങ്കറാണ് ആദ്യ പന്തില്‍ ഇമാമിനെ പുറത്താക്കിയത്. ിന്നീട് ഫഖര്‍ സമാനും ബാബര്‍ അസമും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 104 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാബര്‍ അസമിനെ (48) പുറത്താക്കി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. വൈകാതെ 62 റണ്‍സെടുത്ത ഫഖര്‍ സമാനും മടങ്ങി. അതോടെ പാകിസ്താന്‍ തകര്‍ന്നു. മുഹമ്മദ് ഹഫീസ് (9), ഷുഐബ് മാലിക്ക് (0), ക്യാപ്റ്റന്‍ സര്‍ഫറാസ് (12) എന്നിവര്‍കാര്യമായ ചെറുത്തുനില്‍പ്പുകളില്ലാതെ മടങ്ങി.

ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 85 പന്തുകളില്‍ നിന്ന് തന്റെ 24ാം ഏകദിന സെഞ്ചുറി തികച്ച രോഹിത് 113 പന്തില്‍ നിന്ന് മൂന്നു സിക്‌സും 14 ബൗണ്ടറികളുമടക്കം 140 റണ്‍സെടുത്ത് പുറത്തായി. 65 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും ഇന്ത്യയ്ക്കായി തിളങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com