ആരാണ് ഏറ്റവും ദൂരത്തില്‍ സിക്‌സര്‍ പറത്തുക? വിന്‍ഡീസ് താരങ്ങള്‍ തമ്മില്‍ മത്സരത്തിലാണ്

ലോകകപ്പില്‍ ഏറ്റവും ദൂരത്തില്‍ സിക്‌സര്‍ പായിക്കുന്നതില്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മത്സരിക്കുന്നു
ആരാണ് ഏറ്റവും ദൂരത്തില്‍ സിക്‌സര്‍ പറത്തുക? വിന്‍ഡീസ് താരങ്ങള്‍ തമ്മില്‍ മത്സരത്തിലാണ്

ലണ്ടന്‍: ലോകകപ്പില്‍ ഏറ്റവും ദൂരത്തില്‍ സിക്‌സര്‍ പായിക്കുന്നതില്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ മത്സരിക്കുന്നു. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന പോരാട്ടത്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറും ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറും കൂറ്റന്‍ സിക്‌സറുകള്‍ പായിച്ചു. 

നിലവില്‍ ഈ ലോകകപ്പിലെ ഏറ്റവും ദൂരത്തില്‍ സിക്‌സര്‍ പായിച്ചതിന്റെ റെക്കോര്‍ഡ് ഹോള്‍ഡര്‍ സ്വന്തമാക്കി. ഇന്നലെ ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മൊര്‍ത്താസയുടെ പന്ത് 105 മീറ്റര്‍ ദൂരത്തേക്കാണ് ഹോള്‍ഡര്‍ പായിച്ചത്. മൈതാനത്തിലെ പ്രവേശന കവാടത്തിന്റെ മേല്‍ക്കൂരയിലാണ് പന്ത് പതിച്ചത്. 

ഇതേ മത്സരത്തില്‍ തന്നെയായിരുന്നു ഹെറ്റ്‌മെയറുടെ കൂറ്റന്‍ സിക്‌സര്‍ പിറന്നത്. 104 മീറ്റര്‍ ദൂരത്തില്‍ പന്ത് കടത്തിയ ഹെറ്റ്‌മെയറാണ് പട്ടികയില്‍ രണ്ടാമതുള്ളത്. ഹെറ്റ്‌മെയര്‍ അടിച്ച പന്ത് മൈതാനത്തിന് പുറത്ത് പോയി. ഓസ്‌ട്രേലിയക്കെതിരെ 103 മീറ്ററില്‍ സിക്‌സര്‍ പായിച്ച ആന്ദ്രെ റസ്സലാണ് മൂന്നാം സ്ഥാനത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com