ചിലിയെത്തി കഴിഞ്ഞു! ജപ്പാനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ തുടക്കം, വര്‍ഗാസിന് ഇരട്ട ഗോള്‍

യുവനിരയുമായി കോപ്പ അമേരിക്കയിലെത്തിയ ജപ്പാന് ഗോള്‍മുഖത്ത് മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിച്ചു
ചിലിയെത്തി കഴിഞ്ഞു! ജപ്പാനെ തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരുടെ തകര്‍പ്പന്‍ തുടക്കം, വര്‍ഗാസിന് ഇരട്ട ഗോള്‍

ഏഷ്യന്‍ ശക്തരെ എതിരില്ലാത്ത നാല് ഗോളിന് കെട്ടുകെട്ടിച്ച് നിലവിലെ ചാമ്പ്യന്മാര്‍ കോപ്പ അമേരിക്കയിലെ തേരോട്ടത്തിന് തുടക്കമിട്ടു. ഇരട്ടഗോളുമായി വര്‍ഗാസും, ഓരോ വട്ടം വല കുലുക്കി സാഞ്ചസും, പുള്‍ഗാറുമാണ് ജപ്പനെ തകര്‍ത്തത്. ജയത്തോടെ ഗ്രൂപ്പ് സിയില്‍ ചിലി ഒന്നാമതെത്തി.

യുവനിരയുമായി കോപ്പ അമേരിക്കയിലെത്തിയ ജപ്പാന് ഗോള്‍മുഖത്ത് മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ഫിനിഷിങ്ങിലെ പിഴവ് തിരിച്ചടിച്ചു.  സ്‌ട്രൈക്കര്‍ അയസ് യുദയുടെ മോശം പ്രകടനവും ജപ്പാനെ വലച്ചു. തുടക്കത്തില്‍ അധിപത്യം പുലര്‍ത്തിയ ജപ്പാന്റെ കയ്യില്‍ നിന്ന് ആദ്യ പകുതിയിലെ മുപ്പതാം മിനിറ്റോടെ ചിലി കളിയിങ്ങ് എടുക്കുകയായിരുന്നു. 

30ാം മിനിറ്റിന് പിന്നാലെ സാഞ്ചസില്‍ നിന്ന് ഗോള്‍ വല കുലുക്കാന്‍ രണ്ട് ശ്രമങ്ങള്‍ വന്നെങ്കിലും ഓണ്‍ ടാര്‍ഗറ്റിലേക്കായില്ല. 41ാം മിനിറ്റില്‍ വര്‍ഗാസിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെ വല കുലുക്കിയാണ് പുല്‍ഗാര്‍ ചിലിയുടെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. രണ്ടാം പകുതി ആരംഭിച്ച് 9 മിനിറ്റിന് ശേഷം വര്‍ഗാസിന്റെ ഡിഫഌക്റ്റഡ് ഷോട്ട് ഗോള്‍ വല തൊട്ടു. 

റയല്‍ മാഡ്രിഡിന്റെ പുതിയ ജാപ്പനീസ് താരം തകേഫുസ കുബോയ്ക്ക് മുന്നില്‍ ഗോള്‍ വല കുലുക്കാന്‍ അവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ അകന്നു പോയി. 2-0ന് ചിലി ജയം ഉറപ്പിച്ചെങ്കിലും സാഞ്ചസിനും വര്‍ഗാസിനും അത് മതിയായിരുന്നില്ല. 4-0 എന്ന മാര്‍ജിനില്‍ ജപ്പാനെ വീഴ്ത്തി ഉറുഗ്വെയെ പിന്നിലാക്കി ഗ്രൂപ്പ് സിയില്‍ ചിലി ഒന്നാമതെത്തുകയും ചെയ്തു. ഒരു മത്സരത്തില്‍ നിന്ന് ഓരോ ജയം ഇരുവരും നേടിയെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് ചില ഒന്നാം സ്ഥാനം പിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com