നെയ്മറിന്റെ ട്രാന്‍സ്ഫര്‍ മൂല്യം വെളിപ്പെടുത്തി പഠനം, മാര്‍ക്കറ്റ് വില കുത്തനെ ഇടിയുന്നു

തിരിച്ചടികള്‍ ഒന്നിന് പിന്നാലെ ഒന്നായി വരുമ്പോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ നെയ്മറിന്റെ മൂല്യവും കുത്തനെ ഇടിയുന്നു
നെയ്മറിന്റെ ട്രാന്‍സ്ഫര്‍ മൂല്യം വെളിപ്പെടുത്തി പഠനം, മാര്‍ക്കറ്റ് വില കുത്തനെ ഇടിയുന്നു

ബ്രസീല്‍ സൂപ്പര്‍ നെയ്മര്‍ക്ക് ഇത് തിരിച്ചടികളുടെ കാലമാണ്. ക്ലബ് ഫുട്‌ബോളില്‍ അച്ചടക്കലംഘനങ്ങളെ തുടര്‍ന്ന് തുടരെ നേരിടേണ്ടി വന്ന വിലക്കുകള്‍. പിന്നാലെ ബ്രസീല്‍ ടീമിന്റെ നായക സ്ഥാനം നഷ്ടമാവല്‍. പരിക്കിനെ തുടര്‍ന്ന് കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്. എല്ലാത്തിനും പിന്നാലെ ലൈംഗീകാരോപണവും. 

തിരിച്ചടികള്‍ ഒന്നിന് പിന്നാലെ ഒന്നായി വരുമ്പോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ നെയ്മറിന്റെ മൂല്യവും കുത്തനെ ഇടിയുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫുട്‌ബോള്‍ നിരീക്ഷക കമ്പനിയായ സിഐഇഎസ് നടത്തിയ പഠനത്തില്‍ നെയ്മറിന്റെ ട്രാന്‍സ്ഫര്‍ മൂല്യത്തില്‍ രണ്ട് വര്‍ഷം മുന്‍പത്തേതിനേക്കാള്‍ 88 മില്യണ്‍ യൂറോയുടെ കുറവ് വന്നിട്ടുണ്ടെന്നാണ് പറയുന്നത്. 

2018 ജനുവരിയില്‍ 213 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് എത്തുന്നത്. ഇപ്പോള്‍ നെയ്മറുടെ ട്രാന്‍സ്ഫര്‍ മൂല്യം 124.7 മില്യണ്‍ യൂറോയാണെന്നാണ് കണ്ടെത്തല്‍. 2018ല്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ ഏറ്റവും മൂല്യമുള്ള താരമായിരുന്നു നെയ്മര്‍ എങ്കില്‍ ഇപ്പോള്‍ നെയ്മര്‍ താരമൂല്യത്തില്‍ 17ാം സ്ഥാനത്താണ്. 

180 മില്യണ്‍ യൂറോ വരെ എങ്ങനെ പോയാലും നെയ്മറുടെ ട്രാന്‍സ്ഫര്‍ വില താഴുന്നു എന്നാണ് സിഐഇഎസിനെ കൂടാതെ ട്രാന്‍്‌സഫര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ വിലയിരുത്തുന്നത്. വരുന്ന ട്രാന്‍സ്ഫര്‍ വിപണിയിലൂടെ നെയ്മര്‍ പിഎസ്ജി വിടുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ബാഴ്‌സയിലേക്ക് നെയ്മറെ തിരികെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com