ഈ ടീമിനെ മത്സരങ്ങളിൽ നിന്ന് വിലക്കണം; സെലക്ടർമാരേയും; പാകിസ്ഥാൻ ടീമിനെതിരെ ഹർജിയുമായി ആരാധകൻ കോടതിയിൽ

ഇതിനു പിന്നാലെ പാകിസ്ഥാൻ ടീം അംഗങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു പാക് ആരാധകന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്
ഈ ടീമിനെ മത്സരങ്ങളിൽ നിന്ന് വിലക്കണം; സെലക്ടർമാരേയും; പാകിസ്ഥാൻ ടീമിനെതിരെ ഹർജിയുമായി ആരാധകൻ കോടതിയിൽ

ഇസ്ലാമാബാദ്: ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന്റെ ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ലോകകപ്പിൽ ഇന്നു വരെ ഇന്ത്യയെ കീഴടക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്ന പെരുമ ഏഴാം തവണയും ഇന്ത്യ കാത്തു. അതുകൊണ്ടു തന്നെ ഇന്ത്യയ്‌ക്കെതിരായ തോല്‍വി പാക് ആരാധകര്‍ക്ക് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. മാഞ്ചെസ്റ്ററില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനാണ് പാക് പട ഇന്ത്യയോട് തോറ്റമ്പിയത്. 

മത്സരത്തിലെ പാക് താരങ്ങളുടെ സമീപനത്തിനെതിരേ മുന്‍ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ പാക് താരങ്ങള്‍ക്കെതിരേ ആരാധകര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.

ഇതിനു പിന്നാലെ പാകിസ്ഥാൻ ടീം അംഗങ്ങളെ മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു പാക് ആരാധകന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗുജ്‌റന്‍വാല സിവില്‍ കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് പാക് ആരാധകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ടീം അംഗങ്ങള്‍ക്കൊപ്പം സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളേയും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com