തോല്‍വി മുന്‍പില്‍ കണ്ട തുടക്കം, പക്ഷേ ദാ ഇവര്‍ക്ക് വേറെ പ്ലാനുണ്ടായിരുന്നു! തകര്‍പ്പന്‍ തിരിച്ചു വരവുമായി നോക്കൗട്ട് ഘട്ടത്തിലേക്ക് പെറു

55ാം മിനിറ്റില്‍ ജെഫേഴ്‌സനും, ഇഞ്ചുറി ടൈമില്‍ ഫര്‍ഫനും വല കുലുക്കി. ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷം മൂന്ന് വട്ടം വല കുലിക്കി തകര്‍പ്പന്‍ തിരിച്ചു വരവ്
തോല്‍വി മുന്‍പില്‍ കണ്ട തുടക്കം, പക്ഷേ ദാ ഇവര്‍ക്ക് വേറെ പ്ലാനുണ്ടായിരുന്നു! തകര്‍പ്പന്‍ തിരിച്ചു വരവുമായി നോക്കൗട്ട് ഘട്ടത്തിലേക്ക് പെറു

വെനസ്വലയ്‌ക്കെതിരെ ഗോള്‍ രഹിത സമനിലയിലാണ് പെറു തുടങ്ങിയത്. ബൊളിവിയയ്‌ക്കെതിരായ തങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തുടക്കത്തില്‍ തന്നെ പെറു തോല്‍വി മുന്നില്‍ കണ്ടു.  പക്ഷേ ഗ്യുറേറോയുടേയും ജെഫേഴ്‌സന്റേയും പദ്ധതി മറ്റൊന്നായിരുന്നു. കോപ്പയുടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക് പോവാന്‍ ഒരുക്കമല്ലെന്നാണ് അവരവിടെ മാരക്കാനയില്‍ വിളിച്ചു പറഞ്ഞത്. 

28ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബൊളിവിയ മുന്നിലെത്തി. പക്ഷേ രണ്ടാം പകുതി അവസാനിക്കുന്നതിന് മിനിറ്റുകള്‍ മാത്രം മുന്‍പ്, 45ാം മിനിറ്റില്‍ പെറുവിന് സമനിലയുടെ ആശ്വാസം നേടിക്കൊടുത്താണ് നായകന്‍ ഗ്യുറേറോ ഇടവേളയിലേക്ക് പോയത്. 55ാം മിനിറ്റില്‍ ജെഫേഴ്‌സനും, ഇഞ്ചുറി ടൈമില്‍ ഫര്‍ഫനും വല കുലുക്കി. ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷം മൂന്ന് വട്ടം വല കുലിക്കി തകര്‍പ്പന്‍ തിരിച്ചു വരവ്. 

ബൊളിവിയന്‍ താരം ഇര്‍വിന്‍ സാവെദ്രയുടെ പിഴവില്‍ നിന്നാണ് ഗ്യുറേറോ വല കുലുക്കിയത്. ഗോള്‍ വല കുലുക്കിയതിന് പിന്നാലേയും പെറു തന്നെ ആധിപത്യം തുടര്‍ന്നു. ആറ് വാരയ്ക്കകത്ത് നിന്ന് വന്ന ഗ്യുറേറോയുടെ ഡിഫഌക്റ്റഡ് ഷോട്ട് ഹെഡറിലൂടെ വലയ്ക്കകത്തേത്ത് കയറ്റിയാണ് പെറു ലീഡ് നേടിയത്. 

രണ്ട് കളിയില്‍ നിന്നും നാല് പോയിന്റോടെ ഗ്രൂപ്പ് എയില്‍ ബ്രസീലിന് പിന്നിലുണ്ട് പെറു. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പെറുവും ബ്രസീലും ഏറ്റുമുട്ടുമ്പോഴറിയാം ഗ്രൂപ്പ് ചാമ്പ്യന്മാരായി ആര് നോക്കൗട്ട് ഘട്ടത്തിലേക്കെത്തുമെന്ന്. ഗോള്‍ ശരാശരിയില്‍ ബ്രസീലാണ് പെറുവിനേക്കാള്‍ മുന്‍പില്‍. 1993ല്‍ 12 ടീമുകളായി കോപ്പ അമേരിക്ക പോര് തുടങ്ങിയതിന് ശേഷം പെറു ഒരിക്കല്‍ പോലും നോക്കൗട്ട് ഘട്ടം കടക്കാതെ പോയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com