വാര്‍ണര്‍ ആടിതിമിര്‍ത്തു, 147 പന്തില്‍ 166 റണ്‍സ്; ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക് 

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുളള മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്
വാര്‍ണര്‍ ആടിതിമിര്‍ത്തു, 147 പന്തില്‍ 166 റണ്‍സ്; ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക് 

ട്രെന്റ് ബ്രിഡ്ജ്: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുളള മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. 147 പന്തില്‍ 166 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ മികവില്‍ ഓസ്‌ട്രേലിയ 300 റണ്‍സും കടന്ന് മുന്നേറുകയാണ്. ക്യാപ്റ്റന്‍ ആരോണ്‍ ഫിച്ചും പുറത്താകാതെ നില്‍ക്കുന്ന യു ടി ഖ്വാജയും വാര്‍ണര്‍ക്ക് മികച്ച പിന്തുണ നല്‍കി.

110 പന്തില്‍ നിന്നാണ് വാര്‍ണര്‍ തന്റെ 16ാം ഏകദിന സെഞ്ചുറി തികച്ചത്. ഈ ലോകകപ്പിലെ വാര്‍ണറുടെ രണ്ടാം സെഞ്ചുറിയാണിത്. 14 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിംഗ്‌സ്.

ആരോണ്‍ ഫിഞ്ച്   ഡേവിഡ് വാര്‍ണര്‍ ഓപ്പണിങ് സഖ്യം 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 36 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. 

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് മത്സരങ്ങള്‍ക്കു ശേഷമാണ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ ടോസിന്റെ ഭാഗ്യം തുണച്ചത്. 

അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് എത്തുന്നത്. അഞ്ച് മത്സരം കളിച്ച അവര്‍ രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 

മറുവശത്ത് കളിച്ച അഞ്ചില്‍ നാല് മത്സരവും ജയിച്ചാണ് ഓസ്‌ട്രേലിയ എത്തുന്നത്. അഫ്ഗാന്‍, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ജയിച്ചപ്പോള്‍ ഇന്ത്യയോട് തോറ്റു. 

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് പോയിന്റുമായി മൂന്നാമതാണ് ഓസ്‌ട്രേലിയ. അഞ്ച് പോയിന്റുമായി ബംഗ്ലാദേശ് അഞ്ചാമതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com