നീര്‍ക്കോലിയും പത്തി വിടര്‍ത്തുകയാണോ? മെസിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനല്ല വന്നത്; അര്‍ജന്റീനയ്ക്ക് ഖത്തറിന്റേയും മുന്നറിയിപ്പ്‌

ക്വാളിഫൈ ചെയ്യാന്‍ ഒരു അവസരം ഞങ്ങള്‍ക്ക് മുന്‍പിലുണ്ട്. അതാണ് എക്‌സൈറ്റിങ് ആയത്. അല്ലാതെ അര്‍ജന്റീനയെ പുറത്താക്കുക എന്നതല്ല
നീര്‍ക്കോലിയും പത്തി വിടര്‍ത്തുകയാണോ? മെസിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനല്ല വന്നത്; അര്‍ജന്റീനയ്ക്ക് ഖത്തറിന്റേയും മുന്നറിയിപ്പ്‌

നീര്‍ക്കോലിയും പത്തി വിടര്‍ത്തുകയാണോ എന്ന് ചോദിക്കരുത്...ആര്‍ക്കും വന്ന് തട്ടിയിട്ട് പോവാനാവുന്ന ചെണ്ടപോലെ അര്‍ജന്റീന നില്‍ക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ പരിശീലകന്റെ ഈ വാക്കുകള്‍ തള്ളിക്കളയാനാവില്ല. മെസിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനല്ല, പൊരുതാനാണ് എത്തിയിരിക്കുന്നത് എന്നാണ് ഖത്തര്‍ പരിശീലകന്‍ ഫെലിക്‌സ് സാഞ്ചസ് പറയുന്നത്. 

സൗത്ത് അമേരിക്കയില്‍ ഞങ്ങള്‍ അധികം അറിയപ്പെടാത്തവരാവും. പക്ഷേ മികച്ച പ്രൊഫഷണലുകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇവിടെ എത്തിയിരിക്കുന്നത് മത്സരിക്കാനാണ്, മെസിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനല്ല, ഖത്തര്‍ കോച്ച് പറയുന്നു. അര്‍ജന്റീന ഫേവറിറ്റുകളാണ്. അവര്‍ക്ക് ജയം വേണം. ഒരു മികച്ച ടീമിനും, ലോകത്തിലെ ഏറ്റവും മികച്ച താരത്തിനും എതിരെയാണ് ഞങ്ങള്‍ കളിക്കുന്നത്. 

ക്വാളിഫൈ ചെയ്യാന്‍ ഒരു അവസരം ഞങ്ങള്‍ക്ക് മുന്‍പിലുണ്ട്. അതാണ് എക്‌സൈറ്റിങ് ആയത്. അല്ലാതെ അര്‍ജന്റീനയെ പുറത്താക്കുക എന്നതല്ല വലിയ കാര്യമായി കരുതുന്നത് എന്നും ഫെലിക്‌സ് സാഞ്ചസ് പറഞ്ഞു. ഒരു തോല്‍വിയും ഒരു സമനിലയുമായി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് അര്‍ജന്റീന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com