ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; രോഹിത് ശര്‍മയെ മടക്കി റോച്ച്

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി
ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; രോഹിത് ശര്‍മയെ മടക്കി റോച്ച്

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മികച്ച രീതിയില്‍ ബാറ്റ് വീശിത്തുടങ്ങിയ ഓപണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് പിടി നല്‍കിയാണ് രോഹിത് മടങ്ങിയത്. 

ഒരു സിക്‌സും ഒരു ഫോറും സഹിതം രോഹിത് 23 പന്തില്‍ 18 റണ്‍സെടുത്താണ് മടങ്ങിയത്. ആറോവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്. പതിനൊന്ന് റണ്‍സുമായി കെഎല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ കളിച്ച ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. 

വിന്‍ഡീസ് നിരയില്‍ എവിന്‍ ലൂയീസ്, ആഷ്‌ലി നഴ്‌സ് എന്നിവര്‍ ഇന്ന് കളിക്കില്ല. ഇരുവര്‍ക്കും പകരം സുനില്‍ ആംബ്രിസ്, ഫാബിയന്‍ അല്ലന്‍ എന്നിവരാണ് ടീമില്‍. ലോകകപ്പ് സെമി പ്രവേശത്തിന് നേരിയ സാധ്യത നിലനിര്‍ത്താന്‍ വിന്‍ഡീസിന് ഇന്ന് വിജയം അനിവാര്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com