മാരകയ്‌ബോ മറന്നോ? തലതാഴ്ത്തി മടങ്ങേണ്ടി വന്നതിന്റെ കണക്കൊന്നുണ്ട് അവിടെ മെസിക്കും അര്‍ജന്റീനയ്ക്കും വീട്ടാന്‍!

അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ എന്തെങ്കിലും നേടണമെന്ന മെസിയുടെ ആഗ്രഹം, അതിനൊപ്പം ബ്രസീലിനോട് വീട്ടാനുള്ള കണക്ക്...ജൂലൈ മൂന്നിന് തീപാറുമെന്ന് ഉറപ്പ്...
മാരകയ്‌ബോ മറന്നോ? തലതാഴ്ത്തി മടങ്ങേണ്ടി വന്നതിന്റെ കണക്കൊന്നുണ്ട് അവിടെ മെസിക്കും അര്‍ജന്റീനയ്ക്കും വീട്ടാന്‍!

2007 ജൂലൈ 15. ബാപ്റ്റിസ്റ്റയുടേയും ഡാനി ആല്‍വ്‌സിന്റേയും ഗോളിനൊപ്പം റോബര്‍ട്ടോയുടെ സെല്‍ഫ് ഗോളും. വെനസ്വേലയിലെ മാരകയ്‌ബോയില്‍ തലതാഴ്ത്തി മടങ്ങേണ്ടി വന്നു മെസിക്കും സംഘത്തിനും. പന്ത്രണ്ട് വര്‍ഷത്തിനിപ്പുറം കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് ബ്രസീലിനെ കയ്യില്‍ കിട്ടുകയാണ്...അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ എന്തെങ്കിലും നേടണമെന്ന മെസിയുടെ ആഗ്രഹം, അതിനൊപ്പം ബ്രസീലിനോട് വീട്ടാനുള്ള കണക്ക്...ജൂലൈ മൂന്നിന് തീപാറുമെന്ന് ഉറപ്പ്...

ബ്രസീലിനേക്കാള്‍ മുന്‍തൂക്കം കോപ്പയില്‍ അര്‍ജന്റീനയ്ക്കാണ്. ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 14 വട്ടവും ഇവിടെ ജയം പിടിച്ചത് അര്‍ജന്റീന. ബ്രസീല്‍ ജയിച്ചു കയറിയത് എട്ട് വട്ടം. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലാണ് ബ്രസീല്‍-അര്‍ജന്റീന കൊമ്പുകോര്‍ക്കല്‍ അവസാനമായി ഫുട്‌ബോള്‍ ലോകം കണ്ടത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അന്ന് അവിടെ അര്‍ജന്റീന ജയം പിടിച്ചിരുന്നു. 

ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് മുകളിലാണ് ബ്രസീലിന്റെ ആധിപത്യം. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ രണ്ടിടത്ത് അര്‍ജന്റീന ജയിച്ചപ്പോള്‍ അഞ്ചിടത്താണ് ബ്രസീല്‍ ജയിച്ചു കയറിയത്. ഒളിംപിക്‌സില്‍ അര്‍ജന്റീന രണ്ട് വട്ടം ജയിച്ചപ്പോള്‍ ബ്രസീല്‍ ജയിച്ചത് ഒരുതവണ മാത്രം. കോണ്‍ഫെഡറേഷന്‍ കപ്പില്‍ അര്‍ജന്റീന ഒരു തവണ ജയിച്ചപ്പോള്‍ ബ്രസീല്‍ നാല് വട്ടം ജയം പിടിച്ചു. 

2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ബാഴ്‌സയിലെ സഹതാരങ്ങളായ മെസിയും റൊണാള്‍ഡിഞ്ഞോയുമാണ് നേര്‍ക്കുനേര്‍ വന്നത് എങ്കില്‍ ഇത്തവണ കുട്ടിഞ്ഞോയാണ് മെസിയുടെ എതിര്‍ചേരിയില്‍. മെസിയുടെ ഗോളോ, അസിസ്‌റ്റോ ഇല്ലാതെയാണ് അര്‍ജന്റീന വെനസ്വേലയെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറിയിരിക്കുന്നത് എന്നതും ബ്രസീലിനുള്ള മുന്നറിയിപ്പാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com