പാക്-അഫ്ഗാന്‍ മത്സരത്തിനിടയില്‍ ബലോചിസ്ഥാന്‍ മുദ്രാവാക്യവുമായി വിമാനം, പിന്നാലെ സ്റ്റേഡിയത്തില്‍ സംഘര്‍ഷം

കളി നടന്ന ഹെഡിങ്‌ലേയ്ക്ക് മുകളിലൂടെ ബലോചിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ബാനറുമായി വിമാനം കടന്നു പോയതിന് പിന്നാലെയാണ് സംഘര്‍ഷം
പാക്-അഫ്ഗാന്‍ മത്സരത്തിനിടയില്‍ ബലോചിസ്ഥാന്‍ മുദ്രാവാക്യവുമായി വിമാനം, പിന്നാലെ സ്റ്റേഡിയത്തില്‍ സംഘര്‍ഷം

ലീഡ്‌സ്: അഫ്ഗാന്‍-പാകിസ്ഥാന്‍ പോരിന് ഇടയില്‍ ഇരുപക്ഷത്തേയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം. കളി നടന്ന ഹെഡിങ്‌ലേയ്ക്ക് മുകളിലൂടെ ബലോചിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ച ബാനറുമായി വിമാനം കടന്നു പോയതിന് പിന്നാലെയാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

ബലോചിസ്ഥാന് നീതി ലഭിക്കണം, പാകിസ്ഥാനില്‍ ആളുകളെ കാണാതാവുന്നത് അവസാനിപ്പിക്കാന്‍ സഹായം വേണം എന്നിങ്ങനെ മുദ്രാവാക്യങ്ങളാണ് ആകശത്തുയര്‍ന്നത്. അനുവാദമില്ലാതെയാണ് വിമാനം സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നത്. സംഭവത്തില്‍ ലീഡ്‌സ് എയര്‍ ട്രാഫിക് അന്വേഷണം ആരംഭിച്ചു. 

വിമാനം പറന്നതിന് പിന്നാലെ സ്റ്റേഡിയത്തിന് അകത്തും, പുറത്തും അഫ്ഗാന്റേയും, പാകിസ്ഥാന്റേയും ആരാധകര്‍ സംഘര്‍ഷാവസ്ഥ തീര്‍ത്തു. സംഘര്‍ഷമുണ്ടായതിന് പിന്നാലെ, സുരക്ഷ ഉറപ്പാക്കിയെന്ന് വ്യക്തമാക്കി ഐസിസി പ്രസ്താവനയിറക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com