പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സുവാരസ് വില്ലനായി, ഉറുഗ്വേയെ മടക്കി ചിലിക്ക് മുന്‍പിലേക്ക് പെറു

മൂന്ന് വട്ടം ഗോള്‍ വല കുലുക്കിയിട്ടും, ഓഫ് സൈഡിന്റെ പേരില്‍ ഗോള്‍ നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് പെനാല്‍റ്റിയിലും ഭാഗ്യക്കേട് ഉറുഗ്വേയുടെ ഒപ്പം കൂടിയത്
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സുവാരസ് വില്ലനായി, ഉറുഗ്വേയെ മടക്കി ചിലിക്ക് മുന്‍പിലേക്ക് പെറു

ഉറുഗ്വേയ്ക്ക് വേണ്ടി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുക്കാന്‍ എത്തിയത് സുവാരസ്. പെറു ഗോള്‍കീപ്പറുടെ നെഞ്ചില്‍ കൊണ്ട് പന്ത് പുറത്തേക്ക്...15 വട്ടം കോപ്പ അമേരിക്കയില്‍ മുത്തമിട്ട ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. സെമി ഫൈനലില്‍ ചിലിയെ പെറു നേരിടും. 

നിശ്ചിത സമയത്ത് ഗോള്‍ വല കുലുക്കാന്‍ ഇരുവര്‍ക്കും സാധിക്കാതിരുന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയ കളിയില്‍ സുവാരസില്‍ നിന്ന് അങ്ങനെയൊരു മിസ് ആരും പ്രതീക്ഷിച്ചിരുന്നില്ല. മൂന്ന് വട്ടം ഗോള്‍ വല കുലുക്കിയിട്ടും, ഓഫ് സൈഡിന്റെ പേരില്‍ ഗോള്‍ നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് പെനാല്‍റ്റിയിലും ഭാഗ്യക്കേട് ഉറുഗ്വേയുടെ ഒപ്പം കൂടിയത്. 

ജോര്‍ജിയന്‍ ദേ അറാസ്‌കായിതയും കവാനിയും സുവാരയുമാണ് ഉറുഗ്വേയ്ക്ക് വേണ്ടി ഗോള്‍ വല കുലുക്കിയത്. പക്ഷേ വാര്‍ അതെല്ലാം വെട്ടി. കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്താവുന്ന മൂന്നാമത്തെ രാജ്യമായി ഉറുഗ്വേ. നേരത്തെ ബ്രസീല്‍, ചിലി എന്നിവരും പെനാല്‍റ്റി ഷുട്ടൗട്ടിലൂടെയാണ് സെമിയിലേക്കെത്തിയത്. 

2011ലാണ് ഉറുഗ്വേ ഏറ്റവും ഒടുവില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരാവുന്നത്. 2015ല്‍ ക്വാര്‍ട്ടറിലും, 2016ലും ഗ്രൂപ്പ് സ്റ്റേജിലും ഉറുഗ്വേ പുറത്തായിരുന്നു. വ്യാഴാഴ്ചയാണ് ചിലി-പെറു സെമി. ബുധനാഴ്ചയാണ് ബ്രസീല്‍-അര്‍ജന്റീന പോരാട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com