ഇത് കണ്ടിട്ട് അസൂയ തോന്നാത്തവരുണ്ടോ? ആരാധികയെ ചേര്‍ത്തു നിര്‍ത്തി ധോനി

സുരക്ഷിതമായ കരങ്ങളില്‍ എന്നാണ് ധോനിക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ വൈറലായതിന് പിന്നാലെ ആരാധകര്‍ കുറിക്കുന്നത്
ഇത് കണ്ടിട്ട് അസൂയ തോന്നാത്തവരുണ്ടോ? ആരാധികയെ ചേര്‍ത്തു നിര്‍ത്തി ധോനി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനായി ഹൈദരാബാദിലേക്കെത്തി ഇന്ത്യന്‍ സംഘം. ഈ സമയം ധോനിക്കരികിലേക്ക് എത്തിയ ഫാന്‍ ഗേളാണ് ഇപ്പോള്‍ ആരാധകരില്‍ അസൂയ തീര്‍ക്കുന്നത്. ആരാധികയെ ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു ധോനി. 

ആരാധക പിന്തുണയില്‍ മറ്റെല്ലാ താരങ്ങള്‍ക്കും മുന്നിലുണ്ട് ധോനി. ഹൈദരാബാദിലെ ടീം ഹോട്ടലിലേക്ക് എത്തിയപ്പോഴായിരുന്നു ഒരു ആരാധികയ്ക്ക് എന്നെന്നും ഓര്‍മിക്കുവാനുള്ള നിമിഷം ഇന്ത്യന്‍ മുന്‍ നായകന്‍ നല്‍കിയത്. സുരക്ഷിതമായ കരങ്ങളില്‍ എന്നാണ് ധോനിക്കൊപ്പമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ വൈറലായതിന് പിന്നാലെ ആരാധകര്‍ കുറിക്കുന്നത്. 

ധോനിയെ കെട്ടിപ്പിടിച്ച് പിടിവിടാതെ നില്‍ക്കുകയാണ് പെണ്‍കുട്ടി. മുഖത്തെ ചിരിയോടെ അവളെ അതിന് അനുവദിച്ച് ആരാധകരുടെ കയ്യടി വാങ്ങുകയാണ് വിക്കറ്റിന് പിന്നിലെ മിന്നല്‍ സ്റ്റംപര്‍. കളിക്കളത്തിലേക്ക് വരുമ്പോള്‍ മാര്‍ച്ച് രണ്ടിനാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. ട്വന്റി20 പരമ്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com