ഐപിഎല്ലില്‍ തകര്‍ത്ത് കളിച്ചിട്ടും കാര്യമില്ല, ലോക കപ്പ് സെലക്ഷന് ഐപിഎല്ലിലെ പ്രകടനം പരിഗണിക്കില്ലെന്ന് കോഹ് ലി

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോഹ് ലിയുടെ പ്രതികരണം
ഐപിഎല്ലില്‍ തകര്‍ത്ത് കളിച്ചിട്ടും കാര്യമില്ല, ലോക കപ്പ് സെലക്ഷന് ഐപിഎല്ലിലെ പ്രകടനം പരിഗണിക്കില്ലെന്ന് കോഹ് ലി

ലോക കപ്പ് ടീം സെലക്ഷനില്‍ ഐപിഎല്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോഹ് ലിയുടെ പ്രതികരണം. 

ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുത്ത് ലോക കപ്പ് ടീമില്‍ ഇടം പിടിക്കുവാനുള്ള ശ്രമം കളിക്കാരുടെ ഭാഗത്ത് നിന്നും വരുമെന്ന് ഉറപ്പുള്ളപ്പോഴാണ്് കോഹ് ലി നിലപാട് വ്യക്തമാക്കുന്നത്. ലോക കപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ഐപിഎല്‍ ഒരു സ്വാധീനവും ചെലുത്തില്ല. ഐപിഎല്ലിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വ്യക്തത വരുത്തുമെന്നും കോഹ് ലി പറഞ്ഞു. 

ഐപിഎല്ലിലെ പ്രകടനവും ലോക കപ്പും തമ്മില്‍ ബന്ധമുണ്ടാവില്ല. ഏതെങ്കിലും താരത്തിന് ഐപിഎല്‍ സീസണ്‍ മോശമാണ് എന്ന് കരുതി അവര്‍ ലോക കപ്പ് ചിത്രത്തില്‍ നിന്നും പുറത്താവണം എന്നില്ല. ആ കാര്യങ്ങളൊന്നും അവിടെ ഒരു ഘടകമാവില്ലെന്നും കോഹ് ലി പറയുന്നു. 

ദിനേശ് കാര്‍ത്തിക്കും, റിഷഭ് പന്തുമാണ് പ്രധാനമായും ലോക കപ്പ് മുന്നില്‍ വെച്ച് ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുക്കുവാന്‍ ലക്ഷ്യം വയ്ക്കുന്നവര്‍. കോമ്പിനേഷനുകളെ കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടതെന്നും കോഹ് ലി ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com