തകര്‍ത്തത് 10-0ത്തിന്; തുര്‍ക്‌മെനിസ്ഥാനെ നിലം തൊടീക്കാതെ ഇന്ത്യന്‍ പെണ്‍കടുവകള്‍

കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി തുടങ്ങിയ ഇന്ത്യ 87ാം മിനിറ്റില്‍ പത്താം ഗോള്‍ അടിച്ചാണ് ഗോള്‍ വേട്ട അവസാനിപ്പിച്ചത്
തകര്‍ത്തത് 10-0ത്തിന്; തുര്‍ക്‌മെനിസ്ഥാനെ നിലം തൊടീക്കാതെ ഇന്ത്യന്‍ പെണ്‍കടുവകള്‍

എതിരില്ലാത്ത പത്ത് ഗോളിന് തുര്‍ക്‌മെനിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ പെണ്‍കടുവകള്‍. തുര്‍ക്കിഷ് വുമണ്‍സ് കപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലാണ് ഇന്ത്യന്‍ സംഘം തുര്‍ക്‌മെനിസ്ഥാന്‍ വനിതകളെ നിലംതൊടിയിക്കാതെ പറത്തിയത്. 

കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി തുടങ്ങിയ ഇന്ത്യ 87ാം മിനിറ്റില്‍ പത്താം ഗോള്‍ അടിച്ചാണ് ഗോള്‍ വേട്ട അവസാനിപ്പിച്ചത്. എല്ലാ അര്‍ഥത്തിലും ആധിപത്യം പുലര്‍ത്തിയായിരുന്നു ഇന്ത്യന്‍ വനിതകളുടെ കളി. 

ഡാങ്മെയ്, ദാലിമ, സഞ്ജു, അഞ്ജു, രഞ്ജന, സുമിത്ര, ഇന്ദുമതി എന്നിവരാണ് നിരനിരയായി ഗോള്‍ വല കുലുക്കിയത്. ദാലിമ സഞ്ജു എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ഹാട്രിക് അസിസ്റ്റുമായും ദാലിമ തിളങ്ങി.ആദ്യ മത്സരത്തില്‍ ഉസ്‌ബെകിസ്ഥാനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തോറ്റിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com