ആദ്യ ഓവറുകളില്‍ വരിഞ്ഞു മുറുക്കി ഇന്ത്യന്‍ പേസര്‍മാര്‍; 100ാം ഏകദിനത്തില്‍ ഡക്കായി നാണംകെട്ട് ഫിഞ്ച്‌

7 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ
ആദ്യ ഓവറുകളില്‍ വരിഞ്ഞു മുറുക്കി ഇന്ത്യന്‍ പേസര്‍മാര്‍; 100ാം ഏകദിനത്തില്‍ ഡക്കായി നാണംകെട്ട് ഫിഞ്ച്‌

ആദ്യ ഓവറുകളില്‍ റണ്‍ ഒഴുക്കുവാന്‍ ഓസ്‌ട്രേലിയയെ അനുവദിക്കാതെ ഇന്ത്യന്‍ പേസര്‍മാര്‍. 7 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യമേ നഷ്ടപ്പെട്ടത്.

ഓസീസ് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് തന്നെ ഫിഞ്ചിനെ ബൂമ്ര ധോനിയുടെ കൈകളില്‍ എത്തിച്ചു. ഇത് ഒന്‍പതാം വട്ടമാണ് ഫിഞ്ച് ഡക്കായി പുറത്താവുന്നത്. തന്റെ നൂറാം ഏകദിനത്തിലും ഡക്കാവുന്നു എന്ന നാണക്കേട് ഫിഞ്ചിന് നേരിടേണ്ടി വന്നു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പരമ്പര മുതല്‍ 15 ഇന്നിങ്‌സില്‍ നിന്നും 186 റണ്‍സ് മാത്രമാണ് ഫിഞ്ച് സ്‌കോര്‍ ചെയ്തത്.
മുഹമ്മദ് ഷമിയുടെ ആദ്യ മൂന്ന് ഓവറില്‍ രണ്ടും മെയ്ഡനായിരുന്നു. 22 പന്തില്‍ നിന്നും അഞ്ച് റണ്‍സോടെ ഖവാജയും, 13 പന്തില്‍ നിന്നും ഏഴ് റണ്‍സോടെ സ്‌റ്റോയ്‌നിസുമാണ് ക്രീസില്‍. 

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഫിഞ്ച് പറഞ്ഞപ്പോള്‍, ടോസ് ജയിച്ചിരുന്നുവെങ്കിലും ഞങ്ങള്‍ ആദ്യം ബൗളിങ് തെരഞ്ഞെടുത്തേനെ എന്നായിരുന്നു കോഹ് ലി പറഞ്ഞത്. 

ഇന്ത്യന്‍ പ്ലേയിങ് ഇലവനിലേക്ക് രവീന്ദ്ര ജഡേജ മടങ്ങിയെത്തി. വിജയ് ശങ്കറും ടീമിലുണ്ട്. ഇരുവര്‍ക്കും കൂടുതല്‍ അവസരം നല്‍കി ലോക കപ്പിലേക്ക് ഇവരില്‍ ഒരാളെ തെരഞ്ഞെടുക്കുവാനാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. റിഷഭ് പന്തിന് പ്ലേയിങ് ഇലവനില്‍ ഇടം നേടുവാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com