'ഇത് ഞങ്ങളുടെ ഹീറോ' ; അഭിനന്ദന് സ്വാ​ഗതമരുളി സാനിയ ; പാകിസ്ഥാനിൽ സാനിയക്കെതിരെ ശകാരവർഷം

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സ്വാ​ഗതം ചെയ്ത് ടെന്നീസ് താരം സാനിയ മിർസ
'ഇത് ഞങ്ങളുടെ ഹീറോ' ; അഭിനന്ദന് സ്വാ​ഗതമരുളി സാനിയ ; പാകിസ്ഥാനിൽ സാനിയക്കെതിരെ ശകാരവർഷം

ഹൈദരാബാദ്: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ സ്വാ​ഗതം ചെയ്ത് ടെന്നീസ് താരം സാനിയ മിർസ. അഭിനന്ദൻ വർത്തമാൻ... നിങ്ങൾ ഞങ്ങളുടെ ഹീറോയാണെന്ന് സാനിയ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതിന് പിന്നാലെ സാനിയയെ വിമർശിച്ച് നിരവധി പാകിസ്ഥാൻകാർ രം​ഗത്തെത്തി.  

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് സ്വാഗതം. അഭിനന്ദ് ഞങ്ങളുടെ ഹീറോയാണ്. നിങ്ങളുടെ ധൈര്യത്തേയും അന്തസ്സിനേയും  രാജ്യം സല്യൂട്ട് ചെയ്യുന്നു.. എന്നായിരുന്നു സാനിയ മിര്‍സ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജയ്ഹിന്ദ് എന്ന വാക്കുകളോടെയാണ് സാനിയയുടെ കുറിപ്പ് അവസാനിക്കുന്നത്. 

സാനിയയുടെ പോസ്റ്റിനെ വിമർശിച്ച് പാകിസ്ഥാൻകാർ കമന്റുകളുമായി രം​ഗത്തെത്തുകയായിരുന്നു. കടുത്ത ഭാഷയിലാണ് സാനിയക്കെതിരെ വിമർശനം ഉയരുന്നത്. അഭിനന്ദൻ വർത്തമാൻ പരാജയപ്പെട്ട സൈനികനാണെന്നും, ഇന്ത്യൻ പൈലറ്റിനെ വിട്ടയച്ചതിൽ പ്രധാനമന്ത്രി ഇമ്രാൻഖാനോടാണ് നന്ദി പറയേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു. 

എന്താണ് അഭിനന്ദന്റെ ധൈര്യം?, അതിർത്തി കടക്കുന്നതോ?, പാക് പോർ വിമാനങ്ങൾക്ക് നേർക്ക് വെടിയുതിർത്തതോ ? എങ്കിൽ ആ ലക്ഷ്യം പോലും നിറവേറ്റാനാകാത്തയാളാണ് അഭിനന്ദനെന്ന് ഒരാൾ കുറിച്ചു. അയാൾ ചായ കുടിക്കുമ്പോൾ ഉണ്ടാക്കുന്ന ശബ്ദം പോലും അലോസരപ്പെടുത്തുന്നുവെന്ന് മറ്റൊരാളുടെ കമന്റ്.  ഷോയിബ് മാലിക്കിന് ഭാര്യയിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും, സാനിയ വിവാഹമോചനം ആ​​ഗ്രഹിക്കുന്നു എന്നു കരുതുന്നു എന്നെല്ലാം വിമർശനം പോകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com