കിടു ബൗളിങ് വേരിയേഷനുമായി ജാദവ്; കൂട്ടുകെട്ട് പൊളിച്ചു, തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

20ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റൊയ്‌നിസിനെ മടക്കി ജാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയത്
കിടു ബൗളിങ് വേരിയേഷനുമായി ജാദവ്; കൂട്ടുകെട്ട് പൊളിച്ചു, തുടരെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യ

ആരോണ്‍ ഫിഞ്ച് വീണ്ടും പരാജയപ്പെട്ട് മടങ്ങിയതോടെ തുടക്കത്തില്‍ സമ്മര്‍ദ്ദത്തിലായെങ്കിലും ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് പതിയെ മുന്നോട്ടു കൊണ്ടുപോയി ഖവാജയും സ്‌റ്റൊയ്‌നിസും. എന്നാല്‍ സ്റ്റൊയ്‌നിസിനെ മടക്കി ജാദവ് ഇന്ത്യയെ വീണ്ടും കളിയിലേക്ക് തിരികെ കൊണ്ടുവന്നു.  ഓസ്‌ട്രേലിയ 24 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് എന്ന നിലയിലാണ്.

രണ്ടാം വിക്കറ്റില്‍ ഇരുവരുടേയും കൂട്ടുകെട്ട് 87 റണ്‍സ് പിന്നിട്ടിരുന്നു. 20ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റൊയ്‌നിസിനെ മടക്കി ജാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയത്. 53 പന്തില്‍ ആറ് ഫോറുകളുടെ അകമ്പടിയോടെ 37 റണ്‍സ് എടുത്താണ് സ്‌റ്റൊയ്‌നിസ് മടങ്ങിയത്. സ്റ്റൊയ്‌നിസ് മടങ്ങിയതിന് പിന്നാലെ അര്‍ധശതകം പൂര്‍ത്തിയാക്കി നിന്ന ഖവാജയെ കുല്‍ദീപ് യാദവ് മടക്കി. 76 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തി നിന്ന ഖവാജയെ, വിജയ് ശങ്കര്‍ ഡൈവിങ് ക്യാച്ചിലൂടെ മടക്കി

മുഹമ്മദ് ഷമിയും, ബൂമ്രയും ചേര്‍ന്ന് ആദ്യ ഓവറുകളിലെ റണ്‍ ഒഴുക്ക് തടഞ്ഞുവെങ്കിലും വിജയ് ശങ്കറും, കുല്‍ദീപും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കിയില്ല. വിജയ് ശങ്കര്‍ തന്റെ ആദ്യ മൂന്ന് ഓവറില്‍ 22 റണ്‍സ് വിട്ടുനല്‍കി. കുല്‍ദീപ് തന്റെ ആദ്യ രണ്ട് ഓവറില്‍ 14 റണ്‍സും വഴങ്ങി. ഇതോടെ കോഹ് ലിക്ക് വീണ്ടും ബൗളിങ് ചെയിഞ്ച് കൊണ്ടുവരേണ്ടി വന്നു. കേദാര്‍ ജാദവും, രവീന്ദ്ര ജഡേജയും റണ്ണൊഴുക്കു തടഞ്ഞു. ജാദവ് തന്റെ മൂന്നാമത്തെ ഓവറില്‍ വിക്കറ്റും വീഴ്ത്തി. ജാദവിന്റെ ബൗളിങ് ആക്ഷന്‍ വേരിയേഷനുകളും ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്നു. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് തുടക്കത്തില്‍ തന്നെ നായകന്‍ ഫിഞ്ചിനെ നഷ്ടമായിരുന്നു. ഓസീസ് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് തന്നെ ഫിഞ്ചിനെ ധോനിയുടെ കൈകളിലേക്ക് ബൂമ്ര എത്തിച്ചു. ഫിഞ്ചിന്റെ നൂറാം ഏകദിനമാണ് ഇത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com