കീവീസ് പടുത്തുയര്‍ത്തിയത് 700 റണ്‍സ്; റണ്‍ മെഷീനായി വില്യംസന്‍

കളിയുടെ മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 715 റണ്‍സ് എന്ന നിലയില്‍ കീവീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു
കീവീസ് പടുത്തുയര്‍ത്തിയത് 700 റണ്‍സ്; റണ്‍ മെഷീനായി വില്യംസന്‍

ഒരിന്നിങ്‌സില്‍ 700 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ടെസ്റ്റ് കളിക്കുന്ന ഏഴാമത്തെ രാജ്യമായി ന്യൂസിലാന്‍ഡ്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് കീവീസ് റണ്‍സ് വാരിക്കൂട്ടിയത്. കളിയുടെ മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 715 റണ്‍സ് എന്ന നിലയില്‍ കീവീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന ടേട്ടല്‍ ശ്രീലങ്കയുടെ പേരിലാണ്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 952 റണ്‍സ് അടിച്ചു കൂട്ടിയ ലങ്കയെ മറികടക്കാന്‍ മറ്റൊരു ടീമിനും സാധിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ 700 വട്ടം ടീം ടോട്ടല്‍ കടത്തിയിരിക്കുന്നതും ലങ്ക തന്നെ. ആറ് വട്ടമാണ് എതിരാളികള്‍ക്ക് മേല്‍ ലങ്ക ഇങ്ങനെ റണ്‍ മല കയറ്റിയത്. ഇന്ത്യ, ഓസ്‌ട്രേലി, വിന്‍ഡിസ് എന്നീ ടീമുകള്‍ ആറ് വട്ടവും 700ന് മുകളില്‍ സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ടും, പാകിസ്ഥാനും മൂന്ന് വട്ടം വീതവും. 

നാകയന്‍ കെയിന്‍ വില്യംസണ്‍ തന്റെ ടെസ്റ്റിലെ രണ്ടാം ഇരട്ട ശതകം പൂര്‍ത്തിയാക്കിയതിന് പിന്നാലെ കീവീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 690 ആയിരുന്നു കീവീസിന്റെ അതുവരെയുള്ള ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. വില്യംസന്‍ തന്നെയാണ് ടെസ്റ്റില്‍ കീവീസിന് വേണ്ടി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുന്നതും. ന്യൂസിലാന്‍ഡിന്റെ കഴിഞ്ഞ എട്ട് ടെസ്റ്റില്‍ നിന്നും 900 റണ്‍സാണ് വില്യംസന്‍ സ്‌കോര്‍ ചെയ്തത്. 

നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ കോഹ് ലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് വില്യംസന്‍. സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനും, ബ്രണ്ടന്‍ മക്കല്ലത്തിനും, റോസ് ടെയ്‌ലര്‍ക്കും ശേഷം ടെസ്റ്റില്‍ 6000 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന കീവീസ് താരവുമായി വില്യംസന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com