നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് തലപ്പത്ത് മാറ്റം

സീസണിന് നിരാശയോടെ തിരശ്ശീലയിട്ട ബ്ലാസ്റ്റേഴ്സിന്റെ തലപ്പത്തും മാറ്റങ്ങൾ വരുത്താൻ മാനേജ്മെന്റ് തീരുമാനമെടുത്തു
നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് തലപ്പത്ത് മാറ്റം

കൊച്ചി: ഐഎസ്എല്ലിലെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് ഇന്ന് നോർത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തോടെ വിരാമമായി. സ്വന്തം തട്ടകത്തിൽ നടന്ന അവസാന പോരാട്ടത്തിലും ബ്ലാസ്റ്റേഴ്സിന് നിരാശ തന്നെയായിരുന്നു ഫലം. അവസാന പോരാട്ടത്തിൽ പത്ത് പേരായി ചുരുങ്ങിയ നോർത്ത്ഈസ്റ്റിനോട് ​ഗോൾരഹിത സമനിലയിൽ പിരിയാനായിരുന്നു കൊമ്പൻമാരുടെ യോ​ഗം. രണ്ട് ജയവും ഒൻപത് സമനിലകളുമായി ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പോരാട്ടം അവസാനിപ്പിച്ചത്. 

സീസണിലെ മോശം ഫോമിനെ തുടർന്ന് പരിശീലകൻ ഡേവിഡ് ജെയിംസിനെ സീസണിന്റെ അവസാന ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. സീസണിന് നിരാശയോടെ തിരശ്ശീലയിട്ട ബ്ലാസ്റ്റേഴ്സിന്റെ തലപ്പത്തും മാറ്റങ്ങൾ വരുത്താൻ മാനേജ്മെന്റ് തീരുമാനമെടുത്തു. ഇതിന്റെ ഭാ​ഗമായി ബ്ലാസ്റ്റേഴ്സ് സിഇഒ അരുൺ ത്രിപുരനേനിയെ മാറ്റി. വീരൻ ഡിസിൽവാണ് പുതിയ സിഇഒ. 

18 മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒൻപത് സമനിലയും ഏഴ് തോൽവിയുമായി 15 പോയിന്റോടെ ഒൻപതാം സ്ഥാനത്താണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് പോരാട്ടം അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com