ഇന്ത്യയുടെ തലവേദന മറ്റൊന്നുമല്ല, കൂടുതല്‍ ഉള്ളതിന്റെ പ്രശ്‌നമാണ്‌!

സ്പിന്നര്‍മാരില്‍ ചഹല്‍, കുല്‍ദീപ്, ജഡേജ. പേസര്‍മാരില്‍ ബൂമ്ര, മുഹമ്മദ് ഷമി, ഭൂവി. ഓള്‍ റൗണ്ടര്‍മാരില്‍ കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍
ഇന്ത്യയുടെ തലവേദന മറ്റൊന്നുമല്ല, കൂടുതല്‍ ഉള്ളതിന്റെ പ്രശ്‌നമാണ്‌!

ലോക കപ്പില്‍ ഏത് ടീമിനും വെല്ലിവിളിയാണ് കോഹ് ലിയുടെ സംഘം. ഇംഗ്ലണ്ടിലെ, ഇണങ്ങാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ലോക കപ്പ് എങ്കിലും ലോക കിരീടത്തില്‍ മുത്തമിടാന്‍ സാധ്യതയുള്ള പേരുകളില്‍ ഒന്നാമതായിട്ടാണ് ക്രിക്കറ്റ് വിദഗ്ധര്‍ പലരും ഇന്ത്യയെ വിലയിരുത്തുന്നത്. ലോക കപ്പിന് ഒരുങ്ങുന്ന ഈ സമയം ഇന്ത്യ അലട്ടുന്നത് അധിക ഭാരമാണ്...പരിഗണിക്കാന്‍ ഒരുപാട് കളിക്കാര്‍ ഉള്ളതിന്റെ ഭാരം. 

മധ്യനിരയുടെ കരുത്ത് പരീക്ഷിക്കപ്പെട്ടതാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനം. ഹൈദരാബാദിലെ ട്രിക്കി വിക്കറ്റില്‍ 237 റണ്‍സ് പിന്തുടരുന്നതിന് ഇടയില്‍ കൂട്ടത്തകര്‍ച്ച ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ കൂട്ടത്തകര്‍ച്ചയുടെ ഭീഷണി ഇന്ത്യയ്ക്ക് മുകളില്‍ വന്നു വീണു. അവിടെ കൂടുതല്‍ നാണക്കേടിന് ധോനിയും ജാദവും ചേര്‍ന്ന് വക നല്‍കാതെ ഇന്ത്യയെ ജയിച്ചു കയറ്റി. 

ബോള്‍ കൊണ്ട് രവീന്ദ്ര ജഡേജയും മികച്ച കളി പുറത്തെടുത്തു. 10 ഓവറില്‍ വിട്ടുകൊടുത്തത് 33 റണ്‍സ് മാത്രം. ഇപ്പോള്‍ ക്വാളിറ്റി സ്പിന്നര്‍മാര്‍ മൂന്ന് പേര്‍, ക്വാളിറ്റി പേസര്‍മാര്‍ മൂന്ന് പേര്‍, ഓള്‍ റൗണ്ടര്‍മാര്‍ മൂന്ന് പേര്‍ എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ഓപ്ഷനുകള്‍. സ്പിന്നര്‍മാരില്‍ ചഹല്‍, കുല്‍ദീപ്, ജഡേജ. പേസര്‍മാരില്‍ ബൂമ്ര, മുഹമ്മദ് ഷമി, ഭുവി. ഓള്‍ റൗണ്ടര്‍മാരില്‍ കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍. 

എന്നാല്‍ ലോക കപ്പ് പോലൊരു ടൂര്‍ണമെന്റിലേക്ക് എത്തുമ്പോള്‍ ടീമിന്റെ സ്ഥിരിത നിര്‍ണായക ഘടകമാണ്. സ്ഥിരതയിലേക്ക് എത്തണം എങ്കില്‍ ടീം കോമ്പിനേഷന്‍ കൃത്യമാവണം. ഓസ്‌ട്രേലിയയ്‌ക്കെതിരെ ജഡേജയേയും വിജയ് ശങ്കറിനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ലോക കപ്പിലേക്ക് ഇവരില്‍ ഒരാള്‍ ആകും എത്തുക എന്നതിന്റെ സൂചനയും ലഭിച്ചിരുന്നു. 

ജാദവും പാണ്ഡ്യയും പ്ലേയിങ് ഇലവനിലേക്ക് വരുവാനാണ് സാധ്യത. കൂടുതല്‍ ചോയ്‌സുകള്‍ മുന്നിലേക്ക് വരുമ്പോള്‍ തെരഞ്ഞെടുപ്പ് പിഴയ്ക്കുവാനുള്ള സാധ്യതയും അവിടെയുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ പന്തിന് കളിക്കുവാനായില്ല. ലോക കപ്പിന് മുന്‍പ് പന്തിന്റെ ബാറ്റിങ് കരുത്ത് അറിയേണ്ടതുമുണ്ട് ഇന്ത്യയ്ക്ക്. എന്നാല്‍ പന്തിന് വഴിയൊരുക്കുവാന്‍ ആരെ മാറ്റും എന്നതാണ് ചോദ്യം. 

അടിക്കടി ടീമില്‍ മാറ്റം വരുത്തുന്നത് കളിക്കാരുടെ പ്രകടനത്തേയും ബാധിക്കും. ലോക കപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ടീം സെലക്ഷനിലെ പിഴവ് ന്യായീകരിക്കുവാനാവില്ല. ഒരു പിഴവിലൂടെ ടീമിലേക്ക് വലിയ തോതില്‍ സമ്മര്‍ദ്ദം വന്നു നിറയും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com