ഒരു രക്ഷയുമില്ലെന്ന് പറയേണ്ടി വരും, ധോനിയുടെ 2019ലെ ബാറ്റിങ് ശരാശരി നോക്കി!

അന്നത്തെ ഫിനിഷറുടെ കൃത്യതയും ഊര്‍ജവും ഇന്ന് ധോനിക്കില്ല. പക്ഷേ ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ വിശ്വസ്ഥനാവുകയാണ് 2019ല്‍ ധോനി
ഒരു രക്ഷയുമില്ലെന്ന് പറയേണ്ടി വരും, ധോനിയുടെ 2019ലെ ബാറ്റിങ് ശരാശരി നോക്കി!

കരിയറിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു ധോനിക്ക് 2018 എങ്കില്‍ 2019 ഒരു രക്ഷയുമില്ലാത്ത വര്‍ഷമാണ്. ഒരു രക്ഷയുമില്ലാതെയാണ് ലോക കപ്പ് വര്‍ഷം ധോനി ഏകദിനം കളിക്കുന്നത്. 2019ല്‍ ഇതുവരെ നടന്ന കളികളില്‍ വെച്ച് ബാറ്റ്‌സ്മാന്‍മാരിലെ രണ്ടാമത്തെ മികച്ച ബാറ്റിങ് ശരാശരി ധോനിയുടേതാണ്. 

2019ലെ ആറ് ഇന്നിങ്‌സ്, നേടിയത് 301 റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍ 87. ബാറ്റിങ് ശരാശരി 150.50. സ്‌ട്രൈക്ക് റേറ്റ് 80.26. അര്‍ധശതകം പിന്നിട്ടത് നാല് വട്ടം. 2019ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നവരില്‍ എട്ടാമതാണ് കോഹ് ലി. ഈ വര്‍ഷം നാല് ഇന്നിങ്‌സില്‍ കൂടുതല്‍ കളിച്ച ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിങ് ആവറേജില്‍ രണ്ടാമത് ധോനിയുടേതാണ്. 

അന്നത്തെ ഫിനിഷറുടെ കൃത്യതയും ഊര്‍ജവും ഇന്ന് ധോനിക്കില്ല. പക്ഷേ ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ വിശ്വസ്ഥനാവുകയാണ് 2019ല്‍ ധോനി. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ധോനി അല്ലായിരുന്നു എങ്കില്‍, നേരത്തെ ഞാന്‍ കൂടുതല്‍ ഷോട്ടുകള്‍ കളിച്ചു പോയാനേ. 

നമ്മുടെ മനസ് ധോനി വായിക്കും. എന്നിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് പറയും. ഈ ബോള്‍ ബൗണ്ടറി കടത്താമായിരുന്നു എന്ന് നമ്മള്‍ പറഞ്ഞാല്‍, എനിക്കത് കാണാം. പക്ഷേ ഇപ്പോള്‍ ടീമിന് കൂടുതല്‍ ദൃഡതയാണ് ഇപ്പോള്‍ വേണ്ടത്. അവസാനം വരെ ബാറ്റ് ചെയ്യണം എന്നാവും ധോനി നമ്മളോട് പറയുക എന്നും ജാദവ് പറയുന്നു. 

2018ല്‍ 13 ഇന്നിങ്‌സില്‍ നിന്നും 275 റണ്‍സാണ് ധോനി സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 25. പന്തുംം, കാര്‍ത്തിക്കും മികവ് കാണിച്ച് ആ സമയം വന്നപ്പോള്‍ ഇത് ധോനിയുടെ അവസാന നാളുകളാണെന്ന് വരെ പറയപ്പെട്ടു. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദി സീരിസായിട്ട് ധോനി വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്നത് നമ്മള്‍ കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com