ക്രിക്കറ്റ് മടങ്ങിയെത്തുന്നു, ഏഷ്യന്‍ ഗെയിംസിലേക്ക്; ബിസിസിഐയുടെ നിലപാടില്‍ ആശങ്ക

2010, 2014 ഏഷ്യന്‍ ഗെയിംസുകളില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്ന. എന്നാല്‍ 2018ല്‍ ഒഴിവാക്കി
ക്രിക്കറ്റ് മടങ്ങിയെത്തുന്നു, ഏഷ്യന്‍ ഗെയിംസിലേക്ക്; ബിസിസിഐയുടെ നിലപാടില്‍ ആശങ്ക

ഏഷ്യന്‍ ഗെയിംസിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തിയേക്കും. 2022ല്‍ ഹാങ്ഷ്യു വേദിയാവുന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സര ഇനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുവാന്‍ ഒളിംപിക്‌സ് കൗണ്‍സിലിന്റെ ഏഷ്യാ ജനറല്‍ അംസബ്ലി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. 

2010, 2014 ഏഷ്യന്‍ ഗെയിംസുകളില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്ന. എന്നാല്‍ 2018ല്‍ ഒഴിവാക്കി. ടീമിന്റെ ഷെഡ്യൂളില്‍ വരുന്ന പ്രശ്‌നങ്ങളില്‍ ഊന്നി ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് പോരില്‍ പങ്കെടുത്തിരുന്നില്ല. 2022ലെ ഒളിംപിക്‌സിന് ഇനിയും സമയം മുന്നിലുണ്ടെന്നിരിക്കെ ബിസിസിഐയ്ക്ക് ഷെഡ്യൂള്‍ സംബന്ധിച്ച വ്യക്തത വരുത്തുവാന്‍ സമയമുണ്ട്. 

2014ലെ ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയുടെ വനിതാ ടീമും, പാകിസ്ഥാന്റെ പുരുഷ ടീമുമാണ് സ്വര്‍ണം നേടിയത്. 2010ല്‍ പാകിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും വനിതാ ടീമുകള്‍ സ്വര്‍ണം നേടി. 1998 കോമണ്‍വെല്‍ത്ത് ഗെയിംസിലും ക്രിക്കറ്റ് ഭാഗമായിരുന്നു. ഇന്ത്യയും പാകിസ്ഥാനും ടീമുകളെ കോലാലംപൂരിലേക്ക് അയക്കുകയും ചെയ്തു. അന്ന് ഷോണ്‍ പൊള്ളോക്കിന്റെ സൗത്ത് ആഫ്രിക്ക സ്വര്‍ണം നേടിയപ്പോള്‍ ഓസ്‌ട്രേലിയയാണ് വെള്ളി നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com